1 GBP = 104.02

കോമണ്‍വെല്‍ത്ത് വേദിയില്‍ ഇന്ത്യയ്ക്ക് നാണക്കേട്: മലയാളി താരങ്ങളായ രാകേഷ് ബാബുവിനെയും കെ.ടി ഇര്‍ഫാനേയും തിരിച്ചയച്ചു, ആജീവനാന്ത വിലക്ക്

കോമണ്‍വെല്‍ത്ത് വേദിയില്‍ ഇന്ത്യയ്ക്ക് നാണക്കേട്: മലയാളി താരങ്ങളായ രാകേഷ് ബാബുവിനെയും കെ.ടി ഇര്‍ഫാനേയും തിരിച്ചയച്ചു, ആജീവനാന്ത വിലക്ക്

ഗോള്‍ഡ്‌കോസ്റ്റ്(ഓസ്‌ട്രേലിയ): കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ സിറിഞ്ചുപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങളെ തിരിച്ചയച്ചു. ഇന്ത്യന്‍ സംഘത്തിലെ മലയാളി താരങ്ങള്‍ക്കാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആജീവനാന്ത വിലക്ക് നല്‍കി ഗെയിംസില്‍ നിന്നും മടക്കി അയച്ചത്.

മലയാളി താരങ്ങളായ കെടി ഇര്‍ഫാനേയും രാകേഷ് ബാബുവിനേയുമാണ് തിരിച്ചയച്ചത്. ട്രിപ്പിള്‍ ജംപ് താരമായ രാകേഷ് ബാബു ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. ദീര്‍ഘദൂര മത്സരത്തില്‍ മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷയോടെ പോയ കെടി ഇര്‍ഫാനും ഇനി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിക്കാനാകില്ല.

ഇരുതാരങ്ങളും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനു പിന്നാലെ അടുത്ത വിമാനത്തില്‍ തന്നെ ഇന്ത്യയിലേക്ക് മടക്കി അയയ്ക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനു നിര്‍ദേശം നല്‍കിയതായി കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ പ്രസിഡന്റ് ലൂയിസ് മാര്‍ട്ടിന്‍ വ്യക്തമാക്കി.

ഗോള്‍ഡ് കോസ്റ്റിലെ അത്‌ലറ്റിക് വില്ലേജിന് സമീപത്തു നിന്ന് ഉപയോഗിച്ച് വലിച്ചെറിഞ്ഞ സിറിഞ്ച് കണ്ടെത്തിയിരുന്നു. സീനിയര്‍ ബോക്‌സര്‍മാരുടെ താമസസ്ഥലത്തിന് അടുത്തായാണ് സിറിഞ്ചുകള്‍ കണ്ടെത്തിയത്. ഇരു താരങ്ങളുടെയും രകത്‌വും-മൂത്രവും ശേഖരിച്ച് പരിശോധന നടത്തിയെന്നും എന്നാല്‍ അതില്‍ നിന്ന് താരങ്ങള്‍ ഉത്തേജകമരുന്ന് കഴിച്ചതായി തെളിഞ്ഞിട്ടില്ല. താരങ്ങളുടെ മേല്‍ ശക്തമായ നടപടി അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്ന് ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സികെ വത്സന്‍ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more