1 GBP = 103.69

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സുവര്‍ണ്ണതിളക്കം: ഭാരോദ്വഹനത്തില്‍ റെക്കോര്‍ഡോടെ സഞ്ജിത ചാനുവിന് സ്വര്‍ണ്ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സുവര്‍ണ്ണതിളക്കം: ഭാരോദ്വഹനത്തില്‍ റെക്കോര്‍ഡോടെ സഞ്ജിത ചാനുവിന് സ്വര്‍ണ്ണം

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സുവര്‍ണ്ണതിളക്കം. വനിതകളുടെ 53 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് സഞ്ജിത ചാനു ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം ഉയര്‍ത്തിയത്. സ്‌നാച്ചില്‍ 84 കിലോഗ്രാം ഉയര്‍ത്തിയാണ് സഞ്ജിത ചാനു ഗെയിംസ് റെക്കോര്‍ഡ് കുറിച്ചത്. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 108 കിലോഗ്രാമും ഉയര്‍ത്തി ആകെ 192 കിലോ ഉയര്‍ത്തി ഇന്ത്യയുടെ സുവര്‍ണ്ണ നിമിഷം വീണ്ടും ഗെയിംസ് വേദിയില്‍ ചാനു ഉയര്‍ത്തുകയായിരുന്നു.

24 കാരിയായ സഞ്ജിത ചാനു 192 കിലോഗ്രാം ഭാരം ഉയര്‍ത്തിയാണ് വീണ്ടും ഇന്ത്യയ്ക്കായി ഭാരോദ്വഹന വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയത്. പാപ്പുവ ന്യൂഗിനിയയുടെ ലോ ദിക്ക തൗ വെള്ളിയും, കാനഡയുടെ റേച്ചല്‍ ലെബ്ലാന്‍സ് ബേസിനെറ്റ് വെങ്കലവും നേടി.

2014 ല്‍ ഗ്ലാസ്‌കോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും 48 കിലോ വിഭാഗത്തില്‍ ഈ മണിപ്പൂരുകാരി സ്വര്‍ണ്ണം നേടിയിരുന്നു. നേരത്തെ ഗോള്‍ഡ്‌കോസ്റ്റില്‍ ഇന്ത്യയ്ക്ക് ആദ്യദിനം തന്നെ സ്വര്‍ണ്ണമെഡല്‍ ഭാരോദ്വഹന വിഭാഗത്തില്‍ നിന്ന് നേടിയിരുന്നു. 48 കിലോ വിഭാഗത്തില്‍ മത്സരിച്ച ഇന്ത്യയുടെ മീരാഭായി ചാനുവാണ് സ്വര്‍ണ്ണം നേടിയത്. 2014 ലെ ഗെയിംസില്‍ വെള്ളി നേടി ഇന്ത്യയുടെ പ്രതീക്ഷാഭാരവുമായി ഓസ്‌ട്രേലിയയില്‍ എത്തിയ ചാനു അതൊന്നും തെറ്റിക്കാതെയായിരുന്നു മെഡല്‍പട്ടികയില്‍ സ്വര്‍ണ്ണനേട്ടം നടത്തിയത്.ഇതോടെ 21-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഇതുവരെ രണ്ടു സ്വര്‍ണ്ണവും ഒരു വെള്ളിയും മെഡല്‍ പട്ടികയിലായി.

ആദ്യ ശ്രമത്തില്‍ 80 കിലോ ഭാരം ഉയര്‍ത്തിയ ചാനു രണ്ടാം ശ്രമത്തില്‍ 84 കിലോയും മൂന്നാമത്തെ ശ്രമത്തില്‍ 86 കിലോയും ഉയര്‍ത്തി. പുതിയ ഗെയിംസ് റെക്കോഡും സ്ഥാപിച്ചു. 77 കിലോയാണ് ഈ വിഭാഗത്തില്‍ തകര്‍ക്കപ്പെട്ട റെക്കോഡ്. ഇതോടെ ഭാരോദ്വഹനത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യ സ്വര്‍ണ്ണം നേടിയ കര്‍ണ്ണം മല്ലേശ്വരിയുടെ പിന്മുറക്കാരിയാകാനും ചാനുവിന് കഴിഞ്ഞു. 56 കിലോ വിഭാഗത്തില്‍ ഗുരുരാജ ഇന്ത്യയ്ക്ക് വെള്ളി നേടിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more