ജേക്കബ് കോയിപ്പള്ളി
സഹൃദയ വെസ്റ്റ് കെന്റ് കേരളൈറ്റ്‌സ് പുതുവത്സരരാവില്‍ ക്രിസ്തുമസ് ആഘോഷങ്ങളുടെ തുടര്‍ച്ചയായി മ്യൂസിക്കല്‍ കോമഡി ഫിയെസ്റ്റ 2017 എന്നപേരില്‍ കുടുംബസമേതം പുതുവര്‍ഷത്തെ വരവേല്‍ക്കുകയാണ്. കെന്റിലെ എല്ലാ മലയാളികള്‍ക്കുമായി അവതരിപ്പിക്കുന്ന ഷോയുടെ അംഗങ്ങള്‍ കേരളത്തില്‍ നിന്നുള്ള പ്രശസ്തറം പ്രഗത്ഭരുമായ പ്രതിഭകളാണ്.
നിങ്ങളുടെ പ്രിയപ്പെട്ട ഗാനമാസ്വദിക്കുവാന്‍, മതി മറന്നു ചിരിക്കുവാന്‍, പ്രിയപ്പെട്ട നൃത്തചുവടുകള്‍ കണ്ടു ആന്ദിക്കുവാന്‍ നിങ്ങളുടെ പ്രിയതാരങ്ങളോടൊപ്പം ചുവടു വയ്ക്കാന്‍, കെന്റിലെ എല്ലാ മലയാളികള്‍ക്കുമായി ഈ ന്യൂഇയര്‍ രാവില്‍ സഹൃദയ ഒരുക്കുന്ന നൃത്ത സംഗീത ഹാസ്യ വിരുന്ന് ഏവര്‍ക്കും സകുടുംബം ആസ്വദിക്കാം. ഡിസംബര്‍ 31 വൈകിട്ട് സഹൃദയ വെസ്റ്റ് കെന്റ് കേരളൈറ്റ്‌സ് പുതുവത്സരരാവില്‍ അവതരിപ്പിക്കുന്ന ‘സ്വാഗതം 2017 മ്യൂസിക്കല്‍ കോമഡി ഫിയെസ്റ്റ’യിലേക്ക് സുസ്വാഗതം…
മാസ്മരിക സംഗീതത്തിനൊടൊപ്പം നൃത്തചുവടുകളുമായി ചിരിയുടെ മാലപടക്കം പൊട്ടിച്ച് മലയാളികളുടെ സ്വന്തം പ്രിയപ്പെട്ട കലാകാരമാര്‍ യുകെയിലെ വേദികള്‍ കയ്യടക്കിയെത്തുമ്പോള്‍ രുചികരമായ ഭക്ഷണത്തോടൊപ്പം ആഘോഷരാവിന്റെയും സായംസന്ധ്യയുടെയും ഭാഗമാകാന്‍ കിട്ടുന്ന സുവര്‍ണ്ണാവസരത്തിലേക്ക് സഹൃദയ എവരെയും ക്ഷണിക്കുകയാണ്, സ്‌നേഹപൂര്‍വ്വം, ഹൃദയത്തിന്റെ ഭാഷയില്‍, ടണ്‍ബ്രിഡ്ജ് വെല്‍സിലെ മാറ്റ് ഫീല്ഡിലേക്ക്.

ഏഷ്യാനെറ്റിന്റെയും ഇതര ചാനലുകളുടെയും പ്രിയതാരം ദിവ്യ വിശ്വനാഥ്, (സ്ത്രീധനം ഫെയിം) സിനിമാ ടി.വി മിമിക്രി താരങ്ങളായ പ്രശാന്ത് കാഞ്ഞിരമറ്റം, അജീഷ് കോട്ടയം, മുഹമ്മ പ്രസാദ്, ഷിജു അഞ്ചുമന, പിന്നണി ഗായകരായ ആന്‍ മേരി, ഷിനോപോള്‍ തുടങ്ങി ജനപ്രിയതാരങ്ങള്‍ അണിനിരക്കുന്ന വര്‍ണ്ണപകിട്ടാര്‍ന്ന ആഘോഷസന്ധ്യ തീര്‍ച്ചയായും കണ്ണുകള്‍ക്ക് വിസ്മയവും, കാതുകള്‍ക്ക് ആനന്ദവും, ഹൃദയത്തില്‍ സന്തോഷവും പ്രദാനം ചെയ്യുമെന്നത് തീര്‍ച്ചയാണ്.
പോയ വര്‍ഷത്തിന്റെ ക്രിസ്തുമസ് സന്തോഷത്തോടൊപ്പം പുതുവത്സര ആഘോഷങ്ങളുമായി വരും വര്‍ഷത്തെ കുടുംബ സമേതം അടിച്ചു പൊളിച്ചു സ്വീകരിക്കാന്‍ സംഗീതത്തിന്റെയും, പൊട്ടിച്ചിരികളുടെയും മായാലോകത്തെ അവാച്യമായ അനുഭൂതിയുടെ സൗകുമാര്യം നുകരാന്‍ കിട്ടുന്ന അസുലഭ അവസരത്തിലേക്ക് യു.കെയിലെ എല്ലാ മലയാളികളെയും സഹൃദയ സസന്തോഷം കെന്റിലേക്ക് .സ്വാഗതം ചെയ്യുന്നു.
അതീവ രുചികരവും സുഭിക്ഷവുമായ ഭക്ഷണം ടിക്കറ്റുകളോടൊപ്പം സൗജന്യമാണ്.
വേദിയുടെ വിലാസം: Matfield Village hall,Maidstone Road, TN127JX
സമയം: 5 pm to 1.00 am
ഈ പരിപാടിയില്‍ സംബന്ധിക്കുവാനുള്ള അവസരം നഷ്ടമാകാതിരിക്കാന്‍ പരിമിതമായ ടിക്കറ്റുകള്‍ ലഭ്യമാക്കാന്‍ എത്രയും വേഗം ബന്ധപ്പെടുക. വളരെ പരിമിതമായ എണ്ണം ടിക്കറ്റുകള്‍ മാത്രമേ കൗണ്ടറില്‍ ലഭ്യമായിരിക്കുകയുള്ളൂ.
അജിത് വെണ്മണി (പ്രസിഡന്റ്) – 07957100426
മജോ തോമസ് ആന്റണി (ഖജാന്‍ജി) 07809712219
click on malayalam character to switch languages