1 GBP = 104.05

കണ്ണന്താനത്തിന്റെ പുതിയ പ്രൈവറ്റ് സെക്രട്ടറി ഇനി കളക്‌ടർ ബ്രോ

കണ്ണന്താനത്തിന്റെ പുതിയ പ്രൈവറ്റ് സെക്രട്ടറി ഇനി കളക്‌ടർ ബ്രോ

തിരുവനന്തപുരം: കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി മുൻ കോഴിക്കോട് ജില്ലാ കളക്‌ടർ പ്രശാന്ത് നായരെ നിയമിച്ചു. സംസ്ഥാനത്തെ ചില ബി.ജെ.പി നേതാക്കളുടെ എതിർപ്പ് മറികടന്നാണ് പ്രശാന്തിനെ നിയമിച്ചതെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.

കോഴിക്കോട് ജില്ലാ കളക്‌ടറായിരിക്കേ പ്രശാന്തിന്റെ മേൽനോട്ടത്തിൽ നടത്തിയ വിവിധ പദ്ധതികൾ അദ്ദേഹത്തിന് കളക്‌ടർ ബ്രോ എന്ന പേര് നേടിക്കൊടുത്തിരുന്നു. ഇക്കാര്യം ശ്രദ്ധയിൽ പെട്ട കണ്ണന്താനം, താൻ മന്ത്രിയായി സ്ഥാനമേറ്റെടുത്തയുടനെ പ്രശാന്തിനെ പ്രൈവറ്റ് സെക്രട്ടറിയായി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ഡെപ്യൂട്ടി സെക്രട്ടറി റാങ്കിൽ അഞ്ച് വർഷത്തേക്കോ മന്ത്രിയുടെ കാലാവധി അവസാനിക്കുന്നത് വരെയോ ആണ് നിയമനം.

പ്രശാന്തിനെ എത്രയും പെട്ടെന്ന് സർവീസിൽ നിന്നും വിട്ടുനൽകാൻ പേഴ്സണൽ ആൻഡ് ട്രെയിനിംഗ് മന്ത്രാലയം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര മന്ത്രിയായിരിക്കേ രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലാ കളക്‌ടറായിരുന്ന പ്രശാന്ത് നായരെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചെങ്കിലും ചുമതല ഏറ്റെടുക്കാതെ അദ്ദേഹം അവധിയിൽ പോവുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more