1 GBP = 103.69

കളക്ടര്‍ ബ്രോ പുറത്തേക്ക് : കണ്ണന്താനത്തിന്റെ സെക്രട്ടറി സ്ഥാനത്തു നിന്ന് പ്രശാന്ത് നായരെ ഒഴിവാക്കി

കളക്ടര്‍ ബ്രോ പുറത്തേക്ക് : കണ്ണന്താനത്തിന്റെ സെക്രട്ടറി സ്ഥാനത്തു നിന്ന് പ്രശാന്ത് നായരെ ഒഴിവാക്കി

ന്യൂഡല്‍ഹി : കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് കോഴിക്കോട് മുന്‍ കളക്ടര്‍ എന്‍.പ്രശാന്ത് നായരെ നീക്കം ചെയ്തു. മന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന. 2007 ഐഎഎസ് ബാച്ചിലെ കേരളാ കേഡര്‍ ഉദ്യോഗസ്ഥനായ പ്രശാന്തിനെ സെന്‍ട്രല്‍ സ്റ്റാഫിംഗ് സ്‌കീം പ്രകാരം ഏതെങ്കിലും വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും. എന്നാല്‍ ഏതു വകുപ്പിലാണെന്ന് ഇതുവരെ തീരുമാനമായിട്ടില്ല.

കഴിഞ്ഞ നവംബറിലാണ് പ്രശാന്ത് നായര്‍ കേന്ദ്ര വിനോദ സഞ്ചാര സഹമന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. ബിജെപി കേരളഘടകത്തിന്റെ എതിര്‍പ്പ് മറികടന്ന് കണ്ണന്താനം തന്നെ പ്രത്യേക താത്പ്പര്യം എടുത്തായിരുന്നു പ്രശാന്തിനെ സെക്രട്ടറിയാക്കി എത്തിച്ചത്. എന്നാല്‍ ഈ അടുത്തിടയായി മന്ത്രിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്ന് പ്രശാന്ത് ഒഴിയുകയാണെന്ന അഭ്യൂഹം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തെ നീക്കം ചെയ്തതായി വാര്‍ത്ത എത്തുന്നത്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ പ്രശാന്തിന്റെ ചില പോസ്റ്റുകള്‍ കണ്ണന്താനത്തെ ചൊടിപ്പിച്ചുവെന്നും സൂചനകളുണ്ട്. പരോക്ഷമായ ചില സൂചനകള്‍ നല്‍കിയുള്ള പോസ്റ്റുകള്‍ മന്ത്രിക്കെതിരെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ച സാഹചര്യത്തിലായിരുന്നു പ്രശാന്തിന്റെ സ്ഥാനചലനത്തിന് വേഗത കൂടിയത്.

പുറത്താകലിന് പിന്നാലെ തന്നെ ഇരുവര്‍ എന്ന ചിത്രത്തിലെ ‘വിടുതലൈ’ എന്ന ഗാനം തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രശാന്ത് പങ്കുവച്ചത് കണ്ണന്താനത്തിനുള്ള മറുപടിയായാണ് സോഷ്യല്‍ മീഡിയ വിലയിരുത്തല്‍. സ്വാതന്ത്ര്യം എന്ന തലക്കെട്ട് നല്‍കിയാണ് ഗാനം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നതെന്നതും പുറത്താകലിലുള്ള പരോക്ഷ പ്രതികരണമായാണ് കളക്ടര്‍ ബ്രോയുടെ ആരാധകര്‍ കാണുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more