1 GBP = 103.84
breaking news

ബ്രിട്ടൻ തണുത്ത് വിറക്കുന്നു; ഏഴു വർഷത്തിനിടക്ക് ഏറ്റവുമധികം തണുപ്പനുഭവപ്പെട്ടത് ഇന്നലെ; താപനില -15 ലെത്തി. രണ്ടാം ദിനവും പല സ്കൂളുകളും അടഞ്ഞു കിടക്കും

ബ്രിട്ടൻ തണുത്ത് വിറക്കുന്നു; ഏഴു വർഷത്തിനിടക്ക് ഏറ്റവുമധികം തണുപ്പനുഭവപ്പെട്ടത് ഇന്നലെ; താപനില -15 ലെത്തി. രണ്ടാം ദിനവും പല സ്കൂളുകളും അടഞ്ഞു കിടക്കും

ബ്രിട്ടൻ തണുത്ത് വിറക്കുകയാണ്, ഇന്നലെ താപനില പലയിടത്തും -15ലെത്തി. കഴിഞ്ഞ ഏഴു വർഷത്തിനിടക്ക് അനുഭവപ്പെട്ട ഏറ്റവും തണുപ്പേറിയ രാത്രിയായിരുന്നു. മോസ്‌കോയിൽ പോലും അനുഭവപ്പെട്ടത് -4 മാത്രം. കനത്ത മഞ്ഞു വീഴ്ച കാരണം 2000ത്തോളം സ്കൂളുകളാണ് ബ്രിട്ടന്റെ പലഭാഗത്തും അടഞ്ഞു കിടന്നത്. വ്യോമ, റയിൽ, റോഡ് ഗതാഗതങ്ങൾ പാടെ താറുമാറായിരുന്നു. ഇന്നും ചിലയിടങ്ങളിൽ സ്‌കൂളുകൾ അടഞ്ഞു തന്നെ കിടക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

സ്റ്റാഫോർഡ്ഷെയറിൽ എൺപതോളം സ്‌കൂളുകളാണ് ഇന്നലെ അടഞ്ഞു കിടന്നത്. വഴികൾ പലതും സ്നോ കൊണ്ട് മൂടിക്കിടക്കുകയാണ്. അത് കൊണ്ട് തന്നെ ഇന്നും പല സ്‌കൂളുകളും അടച്ചിടും. അതേസമയം ഗ്ലോസ്ടർഷെയറിൽ ഇരുന്നൂറോളം സ്കൂളുകളാണ് മഞ്ഞു വീഴ്ച കാരണം അടച്ചത്. തൊട്ടടുത്തുള്ള ഹെറിഫോർഡ്ഷെയറിലും സ്ഥിതി വ്യത്യസ്തമല്ല. ഏകദേശം തൊണ്ണൂറോളം സ്‌കൂളുകൾ ഇന്നലെ പ്രവർത്തിച്ചില്ല.

ഷ്‌റോപ്ഷെയറിൽ സെക്കണ്ടറി സ്‌കൂളുകൾ ഉൾപ്പെടെ നൂറ്റിയമ്പതോളം സ്‌കൂളുകൾ ഇന്നും അടഞ്ഞു തന്നെ കിടക്കും.4500റോളം വീടുകളിൽ വൈദ്യുതിയില്ല. യെല്ലോ വെതർ വാർണിംഗ് ഇന്നും തുടരുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more