1 GBP = 103.12

ഫാ. അരുണ്‍ കലമറ്റം നയിക്കുന്ന സെമിനാര്‍ ബ്രിസ്റ്റോളില്‍…..

ഫാ. അരുണ്‍ കലമറ്റം നയിക്കുന്ന സെമിനാര്‍ ബ്രിസ്റ്റോളില്‍…..

 സിസ്റ്റര്‍. ഗ്രേസ്‌മേരി

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ രൂപതാ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയനില്‍ ‘അഭിഷേകാഗ്‌നി 2017’കണ്‍വന്‍ഷന്റെ വോളന്റിയേഴ്സ് ട്രെയിനിങ് പ്രോഗ്രാം ജൂലൈ 23 , ഞായറാഴ്ച ഫിഷ്പോണ്ട്‌സ് സെന്റ്. ജോസഫ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടും. ഞായറാഴ്ച ഉച്ചക്ക് 1 മണിക്ക് ആരംഭിക്കുന്ന ഈ ട്രെയിനിങ് പ്രോഗ്രാം നയിക്കുന്ന പാലക്കാട് രൂപതാംഗവും റോമിലെ ദൈവശാസ്ത്ര വിദ്യാര്‍ത്ഥിയുമായ ബഹു. ഫാ. അരുണ്‍ കലമറ്റം ആയിരിക്കും. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തെ കുറിച്ച് അഗാധ പാണ്ഡിത്യം നേടിയിട്ടുള്ള അച്ചന്റെ ക്‌ളാസുകളില്‍ പങ്കെടുത്തത് വിശ്വാസത്തില്‍ ആഴമേറിയ ബോധ്യത്തിലേക്ക് നയിച്ചുവെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.

അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെയും സോജി ഓലിക്കലച്ചന്റെയും നേതൃത്വത്തില്‍ ജൂണ്‍ ആറാം തീയതി നടത്തിയ ഒരുക്കധ്യാനത്തില്‍ തീരുമാനിച്ചതനുസരിച്ചാണ് ഈ വോളന്റിയേഴ്സ് ട്രെയിനിങ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. വിശുദ്ധ കുര്‍ബ്ബാനയോടെ അഞ്ച് മണിക്ക് അവസാനിക്കുന്ന ഈ പ്രോഗ്രാമിലേക്ക് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിലെ കീഴിലുള്ള എല്ലാ കുര്‍ബാന സെന്ററുകളില്‍ നിന്നുള്ള എല്ലാ വോളന്റിയേഴ്സും പങ്കെടുക്കേണ്ടതാണ്. ഒക്ടോബര് 28 ന് നടക്കുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷന്റെ വിജയത്തിനായി സംഘാടക കമ്മിറ്റിയുടെ ഭാഗമായി നിന്ന് കൊണ്ട് പ്രവര്‍ത്തിക്കുവാന്‍ ആത്മാര്‍ത്ഥമായ അര്‍പ്പണബോധവും നേതൃത്വ പാടവവും ആവശ്യമാണ്. ഈ ലക്ഷ്യത്തോടെ നടത്തുന്ന ട്രെയിനിങ് പ്രോഗ്രാമില്‍ എല്ലാവരും സംബന്ധിച്ച് കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ കോര്‍ഡിനേറ്റര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് CST , ഫിലിപ്പ് കണ്ടോത്ത് (റീജിയണല്‍ ട്രസ്റ്റി), മറ്റ് എല്ലാ ട്രസ്റ്റിമാരും ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more