1 GBP = 103.61
breaking news

ക്രിയേറ്റീവ് മെലഡീസ് വേൾഡ് ഓർഗനൈസേഷൻ നാളെ സംഘടിപ്പിക്കുന്ന ലൈവ് സംഗീത പരിപാടിയിൽ യുകെയുടെ സ്വന്തം സൈറാ മരിയ ജിജോ…

ക്രിയേറ്റീവ് മെലഡീസ് വേൾഡ് ഓർഗനൈസേഷൻ നാളെ സംഘടിപ്പിക്കുന്ന ലൈവ് സംഗീത പരിപാടിയിൽ യുകെയുടെ സ്വന്തം സൈറാ മരിയ ജിജോ…


ക്രിയേറ്റീവ് മെലഡീസ് വേൾഡ് ഓർഗനൈസേഷൻ നാളെ ശനിയാഴ്ച (24/7/21 ) വൈകുന്നേരം 3.30 PM മുതൽ 4.30 PM (ഇന്ത്യ 8 PM – 9 PM) വരെ സംഘടിപ്പിക്കുന്ന ലൈവ് സംഗീത പരിപാടിയിൽ യുകെയുടെ സ്വന്തം പാട്ടുകാരി സൈറാ മരിയ ജിജോ  ഗാനങ്ങളുമായി പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ എത്തുന്നു. ഒരു പിടി നല്ല ഗാനങ്ങൾ സൈറയുടെ ശ്രുതിമധുരമായ സ്വരത്തിൽ നമുക്ക് ശ്രവിക്കാവുന്നതാണ്. യുകെയിലെ മലയാളികൾക്കെല്ലാം അഭിമാനമായി  വളർന്ന് വരുന്ന സൈറയെന്ന ഗായികയെ പ്രോൽസാഹിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. യുകെയിലെ പ്രശസ്തമായ ദീക്ഷ സ്കൂളിലെ ആരതി അരുണിൻ്റെ കീഴിൽ കഴിഞ്ഞ നാല് വർഷമായി സംഗീതം അഭ്യസിക്കുന്നുണ്ട് സൈറയെന്ന കൊച്ചു മിടുക്കി.

ക്രിയേറ്റീവ് മെലഡീസ് വേൾഡ് ഓർഗനൈസേഷൻ(CMWO) 2019 ജനുവരിയിൽ ആരംഭിച്ചു. പ്രശസ്ത സംഗീത അധ്യാപികയും ഗാനരചയിതാവും സംഗീത സംവിധായകയുമായ ശാന്തി ടീച്ചർ  ആണ് ഈ സംഘടനയുടെ സ്ഥാപക. കേരളത്തിലെ തിരുവനന്തപുരത്താണ് ഈ സംഘടന രൂപീകരിച്ചിരിക്കുന്നത്.  പ്രശസ്ത സംഗീതജ്ഞരും പിന്നണി ഗായകരും, വളർന്നു വരുന്ന പുതിയ പാട്ടുകാരായ  പ്രതിഭകളുമാണ് ഈ സംഘടനയിൽ ഭാഗമായിട്ടുള്ളത്. ഇന്ത്യ,അമേരിക്ക, ഓസ്‌ട്രേലിയ, യുകെ, ജിസിസി രാജ്യങ്ങൾ, യൂറോപ്യൻ രാജ്യങ്ങളിലെ അംഗങ്ങൾ എന്നിവരാണ് ഈ ഗ്രൂപ്പിലുള്ളത്. എല്ലാ അംഗങ്ങളെയും ചേർത്ത് കൊണ്ട് ഒരു വേൾഡ് ഗ്രൂപ്പ്‌ തന്നെ വാട്ട്സ് ആപ്പിൽ രൂപീകൃതമായിട്ടുണ്ട്. കൂടാതെ പല രാജ്യങ്ങളിലെയും പാട്ടുകാരെ ചേർത്തുകൊണ്ടുള്ള മ്യൂസിക് ചാപ്ടേഴ്‌സും ഉണ്ട്.

പ്രശസ്ത സംഗീതജ്ഞരായ ഡോ. കെ. ഓമനക്കുട്ടി, കൈതപ്രം ദാമോദരൻ നമ്പൂതിരി, വിദ്യാധരൻ മാസ്റ്റർ, ബേണി ഇഗ്നേഷ്യസ്, കെ. എസ്. ഹരിശങ്കർ,  മിൻമിനി തുടങ്ങി പ്രശസ്ത സംഗീത സംവിധായകരും പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകരും ആണ്  ഗ്രൂപ്പിലെ അംഗങ്ങൾ. ഇതിലെ അംഗങ്ങളുടെ പാട്ടുകൾ കേട്ടു വിലയിരുത്താനും മറ്റുമായി ഉള്ള അവസരം പൂർണമായും ലഭിക്കുന്നു. കുട്ടികൾ മുതൽ പ്രായപരിധിയില്ലാതെ അവരുടെ പാട്ടുകൾ ഗ്രൂപ്പിൽ പങ്കിടുകയും വിലയേറിയ നിർദ്ദേശങ്ങൾ ലഭിക്കുകയും ചെയ്യുന്നു.  സംഗീതം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് കർണാടക സംഗീതജ്ഞരുടെ ക്ലാസുകൾ ലഭ്യമാക്കുന്നു.

ഫെയ്സ് ബുക്ക് പേജ്, CMWO വേൾഡ് പേജിൽ‌ അവർ‌ ഗ്രൂപ്പ് അംഗങ്ങളുടെ തത്സമയ പ്രോഗ്രാമുകൾ‌ നടത്തുന്നു. എല്ലാ ഉത്സവ അവസരങ്ങളിലും അവർ ധാരാളം തത്സമയ പ്രോഗ്രാമുകൾ നടത്തിയിട്ടുണ്ട്, നിങ്ങൾക്ക് ഈ പരിപാടികൾ  ക്രിയേറ്റീവ് മെലഡീസ് വേൾഡ് ഓർഗനൈസേഷൻ ഫെയ്സ് ബുക്ക് പേജിൽ കാണാൻ പറ്റും. ശാന്തി ടീച്ചർ എഴുതി കമ്പോസ് ചെയ്ത പാട്ടുകൾ പ്രശസ്ത ഗായകരായ ഭാവഗായകൻ പി ജയചന്ദ്രൻ, മധു ബാലകൃഷ്ണൻ, മിൻമിനി തുടങ്ങിയവർ ആലപിച്ചിട്ടുണ്ട്.

Creative Melodies യൂട്യൂബ്  ചാനലിൽ നിങ്ങൾക്ക് ആൽബം ഗാനങ്ങൾ കാണാൻ കഴിയും. അംഗങ്ങൾക്ക് പാട്ടുകൾ പഠിക്കാനും വളരെ കുറഞ്ഞ ചെലവിൽ  ആൽബം ചെയ്യാനും സൗകര്യം ഒരുക്കുന്നു. ഗ്രൂപ്പ്‌ മെമ്പർ ആകാൻ ആഗ്രഹിക്കുന്നവർ ഈ ഓർഗനൈസേഷനുമായി  ബന്ധപ്പെടുക. ഈ നമ്പറിൽ 0091 9072729411 വിളിക്കുകയോ,  വാട്ട്‌സ് ആപ്പിൽ മെസേജ് അയക്കുകയോ ചെയ്യാവുന്നതാണ്. ചെയ്യാവുന്നതോ ആണ്.

ലൈവ് കാണുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക :-


https://www.facebook.com/Creative-Melodies-World-Organisation-100537288316899/

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more