1 GBP = 104.11

മാധ്യമങ്ങൾ വാർത്തകൾക്കായി കുറ്റവാളികളുമായി പൊരുത്തപ്പെടുന്നു; മുഖ്യമന്ത്രി

മാധ്യമങ്ങൾ വാർത്തകൾക്കായി കുറ്റവാളികളുമായി പൊരുത്തപ്പെടുന്നു; മുഖ്യമന്ത്രി

മാധ്യമവിശ്വസ്തതയ്ക്ക് കുറവ് വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമമേഖലയിലെ ഇപ്പോഴുള്ള നയസമീപനങ്ങളിൽ തിരുത്തൽ വേണമെങ്കിൽ അത് സ്വയം ചെയ്യേണ്ടതാണ്. കുറ്റകൃത്യം വാർത്തയാക്കാനാണ് ഇവിടെ മാധ്യമങ്ങൾ മത്സരിക്കുന്നത്. കുറ്റവാളികളുമായി പൊരുത്തപ്പെടലും ധാരണയും ഉണ്ടാക്കുന്ന സ്ഥിതിയുണ്ട്. കേരളത്തിലെ മാധ്യമങ്ങൾക്ക് അപചയം ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.

പഴയ നിലയിൽ നിന്ന് മാറി സമൂഹ മാധ്യമങ്ങളുടെ ലോകമാണ്. മുന്നിൽ കാണുന്നതെല്ലാം ശരിയെന്ന് തോന്നുന്ന അവസ്ഥ മാറി. മാധ്യമങ്ങളുടെ വിശ്വാസ്യത കൂടുതൽ തകരുന്ന നിലയുണ്ട്. നിയമവിരുദ്ധമായ കാര്യത്തിന് കുറച്ച് പേർ ഇറങ്ങി പുറപ്പെടുമ്പോൾ കുറ്റകൃത്യത്തെ കുറിച്ച് നിയമപാലകരെ അറിയിക്കുകയാണ് ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങൾ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.രാഷ്ട്രീയം എല്ലാവർക്കും ഉണ്ട്. രാഷ്ട്രീയക്കാരുമായുള്ള ബന്ധം ഗൂഢാലോചനയിലേക്ക് എത്തുന്നത് ശരിയാണോ എന്ന് മാധ്യമങ്ങൾ സ്വയം ചിന്തിക്കണം. തിരുത്തൽ വരുത്തേണ്ടത് സ്വന്തമായിട്ടാണ്. വാർത്ത തെറ്റിയാൽ ഖേദം പ്രകടിപ്പിക്കുന്ന മര്യാദ പോലും മാധ്യമങ്ങൾ പാലിക്കുന്നില്ല. വികസന പദ്ധതികൾ പൂർണ ഫലപ്രാപ്തിയിലെത്തണമെങ്കിൽ സർക്കാർ നടപടികൾ ജനങ്ങൾ അറിയേണ്ടതുണ്ട്. നാട് മുഴുവനായി മെച്ചപെടാതെ ഒരു വ്യവസായം മാത്രം അഭിവൃദ്ധിപ്പെടില്ല എന്ന് മനസിലാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more