1 GBP = 103.80

കേംബ്രിഡ്ജ് മലയാളി അസ്സോസിയേഷന്‍ ഈസ്റ്റര്‍ വിഷു ആഘോഷം നാളെ

കേംബ്രിഡ്ജ് മലയാളി അസ്സോസിയേഷന്‍ ഈസ്റ്റര്‍ വിഷു ആഘോഷം നാളെ

കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ വിഷു ഈസ്റ്റര്‍ ആഘോഷങ്ങള്‍ 21 നു വെള്ളിയാഴ്ച 5 മണിക്ക് ആരംഭിക്കുന്നു. യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ ശക്തമായ അസോസിയേഷനുകളില്‍ ഒന്നായ കേംബ്രിഡ്ജ് മലയാളി അസ്സോസിയേഷന്‍ വിപുലമായ പരിപാടികളാണ് ആഘോഷത്തിനായി ആസൂത്രണം ചെയ്തിരിക്കുന്നത്. വൈകുന്നേരം അഞ്ചു മണിക്ക് കേംബ്രിഡ്ജിലെ ആര്‍വറി ഹാളില്‍ അരങ്ങേറുന്ന ആഘോഷപരിപാടികള്‍ക്കുള്ള ഒരുക്കങ്ങളിലാണ് അസ്സോസിയേഷന്‍ അംഗങ്ങള്‍.

മാസങ്ങളായി 20 ഓളം കലാകാരന്‍മാര്‍ പരിശീലനം നടത്തുന്ന നാടകമാണ് ചെകുത്താന്‍ എന്ന നാടകമാണ് ആഘോഷത്തിലെ പ്രധാന ആകര്‍ഷണം. തികഞ്ഞ പ്രൊഫഷണലിസത്തിലൂടെ കലാകാരന്മാര്‍ ഒരുക്കുന്ന കലാവിരുന്ന് കണ്ണിനും കാതിനും കുളിര്‍മ്മയേകുന്ന ഒന്നാകുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രവാസ മനസ്സുകളില്‍ ആഘോഷരാവിന്റെ കുളിര്‍മ്മ പകരാന്‍ ഒരുകൂട്ടം കലാകാരന്മാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അസ്സോസിയേഷന്‍ പ്രസിഡന്റ് ശ്രീ രഞ്ജിത്ത് കുമാര്‍ അഭിനന്ദിച്ചു. നാടകം കൂടാതെ കുട്ടികളും മുതിര്‍ന്നവരും ഒരുക്കുന്ന നൃത്തം, ഗാനമേള തുടങ്ങി ധാരാളം ഇനങ്ങള്‍ സ്‌റ്റേജില്‍ അരങ്ങേറുമെന്ന് എക്‌സിക്യു്ട്ടീവ് കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു. വിഭവസമൃദ്ധമായ ഭക്ഷണവും പരിപാടിയുടെ മാറ്റുകൂട്ടുന്നു. ആഘോഷങ്ങളുടെ വിജയത്തിനായി എല്ലാവരുടെയും സഹകരണം പ്രസിഡന്റ് രഞ്ജിത് കുമാര്‍ അഭ്യര്‍ത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more