1 GBP = 103.12

സി എം രവീന്ദ്രന്‍ ഇന്നും ഹാജരാകില്ല; മെഡിക്കല്‍ റിപ്പോര്‍ട്ട് നിര്‍ണായകമാകും

സി എം രവീന്ദ്രന്‍ ഇന്നും ഹാജരാകില്ല; മെഡിക്കല്‍ റിപ്പോര്‍ട്ട് നിര്‍ണായകമാകും

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ ഇന്നും എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരാകില്ല. ധൃതിപിടിച്ചു അറസ്റ്റ് ചെയ്യേണ്ടെന്നാണ് ഇ ഡിയുടെ നിലവിലെ തീരുമാനമെങ്കിലും മെഡിക്കല്‍ റിപ്പോര്‍ട്ട് നിര്‍ണായകമാകും.

അതേസമയം രവീന്ദ്രന് കടുത്ത തലവേദനയും ക്ഷീണവുമുണ്ടെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ വിശദീകരണം. തലച്ചോറിന്റെ എംആര്‍ഐ സ്‌കാന്‍ എടുക്കേണ്ടതുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ന്യൂറോ സംബന്ധമായ മറ്റു ചില പരിശോധനകളും ആവശ്യമെന്നാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം.

വിശദ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഡിസ്ചാര്‍ജ് ഉണ്ടാവുകയുള്ളു. ഇത് മൂന്നാം തവണയാണ് രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കുന്നത്. രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ധൃതിയില്ലെന്നും ആശുപത്രിയില്‍ കയറി കസ്റ്റഡിയില്‍ എടുക്കാന്‍ ഇതുവരെ നിര്‍ദേശമില്ലെന്നും ഇ ഡി വ്യക്തമാക്കുമ്പോഴും അത് അന്തിമ തീരുമാനമാണെന്ന് കരുതാനാകില്ല.

ഇന്ന് ഇ ഡി സംഘം രവീന്ദ്രന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടും. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സംശയം തോന്നിയാല്‍ ഡല്‍ഹിയിലെ ഉന്നത ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചു തുടര്‍നടപടിയെടുക്കാനാണ് സാധ്യത. അസുഖ ബാധിതനെങ്കില്‍ കൂടുതല്‍ സമയം അനുവദിക്കും. ശിവങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി വരുംവരെ സമയമുണ്ടെന്നും ഇതിനിടയില്‍ ചോദ്യം ചെയ്താല്‍ മതിയെന്നുമാണ് ഇ ഡിയുടെ നിലപാട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more