1 GBP = 103.12

മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ്​ മുക്തനായി

മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ്​ മുക്തനായി

കോഴിക്കോട്​: മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ്​ മുക്തനായി. കോവിഡ്​ പരിശോധന ഫലം നെഗറ്റീവായ അദ്ദേഹം ഇന്ന്​ ആശുപത്രി വി​േട്ടക്കും. ഏപ്രിൽ എട്ടിനായിരുന്നു മുഖ്യമന്ത്രിക്ക്​ ​രോഗം സ്​ഥിരീകരിച്ചത്​. അന്ന്​ തന്നെ അദ്ദേഹം ചികിത്സക്കായി കോഴിക്കോട്​ മെഡിക്കൽ കോളജിലേക്ക്​ മാറിയിരുന്നു.

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ, മ​രു​മ​ക​ൻ മു​ഹ​മ്മ​ദ്​ റി​യാ​സ്, ചെ​റു​മ​ക​ൻ ഇ​ഷാ​ൻ എ​ന്നി​വ​രും കോ​വി​ഡ്​ ബാ​ധി​ച്ച്​ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലു​ണ്ടായിരുന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ഭാ​ര്യ​യും​ ചെ​റു​മ​ക​നും അദ്ദേഹത്തിനൊപ്പമുണ്ടാ​യി​രു​ന്നു. ഭാ​ര്യ ക​മ​ല​ക്ക്​ കോ​വി​ഡ്​ ഇ​ല്ലെ​ങ്കി​ലും ചെ​റു​മ​ക​ന്​ കൂ​ട്ടി​രി​ക്കു​ന്ന​തി​നാ​ണ്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. മ​ക​ൾ വീ​ണ​ക്കാ​ണ്​ ആ​ദ്യം രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. വീ​ണ​യും ഭ​ർ​ത്താ​വ്​ റി​യാ​സും നേ​ര​ത്തെ​ ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജ്​ പേ​വാ​ർ​ഡ്​ ഒ​ന്നാം നി​ല​യി​ലെ കോ​വി​ഡ്​ വി.​െ​എ.​പി റൂ​മി​ലാ​ണ്​ മു​ഖ്യ​മ​ന്ത്രി​ക്കും കു​ടും​ബ​ത്തി​നും ചി​കി​ത്സാ​സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. ഡോ. ​മു​ബാ​റ​ക്കി​‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ത്തം​ഗ പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘ​മാ​ണ് ചി​കി​ത്സാ​കാ​ര്യ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more