1 GBP = 103.68
breaking news

ലണ്ടൻ മേയർക്ക് ഗാർഡ് ഓഫ് ഓണർ നൽകാൻ പൂളിൽ നിന്നുള്ള മലയാളി പെൺകുട്ടിയും

ലണ്ടൻ മേയർക്ക് ഗാർഡ് ഓഫ് ഓണർ നൽകാൻ പൂളിൽ നിന്നുള്ള മലയാളി പെൺകുട്ടിയും

ഡോർസെറ്റ്: ലണ്ടനിലെ സെന്റ് പോൾ കത്തീഡ്രലിൽ സെന്റ് ജോൺ ഡേയുടെ ഭാഗമായി നടക്കുന്ന ഗാർഡ് ഓഫ് ഓണറിൽ പങ്കെടുക്കാൻ ഡോർസെറ്റിൽ നിന്നും കേഡറ്റായെത്തുന്നത് പൂളിൽ നിന്നുള്ള മലയാളി വിദ്യാർത്ഥിനി ക്ലാരിസ് പോൾ എന്ന പതിനേഴുകാരി. ജൂൺ 22 ന് സെന്റ് പോൾ കത്തീഡ്രലിലാണ് സെന്റ് ജോൺസ് ഡേ നടക്കുക. വിവിധ കൗണ്ടികളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട കേഡറ്റുകളാണ് സെന്റ് പോൾ കത്തീഡ്രലിൽ ലണ്ടൻ മേയറെ വരവേൽക്കുന്ന ഗാർഡ് ഓഫ് ഓണറിൽ പങ്കെടുക്കുക.

സെന്റ് ജോൺസ് ആംബുലൻസ് വാലിസ്‌ഡൗൺ കേഡറ്റായ ക്ലാരിസാണ് ഇക്കുറി ഡിസ്ട്രിക്ട് കേഡറ്റ് ഓഫ് ദി ഇയർ 2019 ആയി തിരഞ്ഞെടുക്കപ്പെട്ടത്. വിവിധ കൗണ്ടികളിൽ നിന്നായി വിജയികളായെത്തുന്ന മുപ്പത് കേഡറ്റുകൾക്കൊപ്പമാണ് ക്ലാരിസ് ഗാർഡ് ഓഫ് ഓണറിൽ പങ്കെടുക്കുന്നത്. പൂളിലെ പാർക്സ്റ്റോൺ ഗ്രാമർ സ്‌കൂൾ വിദ്യാർത്ഥിനിയായ ക്ലാരിസ് ലഭിച്ചത് അസുലഭ മുഹൂർത്തമെന്ന് പറയുന്നു. ഈ ശനിയാഴ്ച നടക്കുന്ന സെന്റ് ജോൺസ്‌ ഡേയിൽ 2000 ത്തോളം ജീവനക്കാരും വോളന്റിയര്മാരുമാണ് പങ്കെടുക്കുക.

ഡോർസെറ്റിലെ പ്രമുഖ അസ്സോസിയേഷനുകളിൽ ഒന്നായ ഡോർസെറ്റ് മലയാളി കമ്യൂണിറ്റിയുടെ സജീവ പ്രവർത്തകരായ മുൻ ട്രഷറർ പോൾ ജോർജ്ജിന്റെയും സ്മിതാ പോളിന്റെയും മകളാണ് ഈ മിടുക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more