കവൻട്രി കേരളാ കമ്മ്യൂണിറ്റിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ശനിയാഴ്ച ആഘോഷത്തിന്റെ ദിനമായിരുന്നു. അറുന്നൂറിന് മുകളിൽ ആളുകൾ മൂന്ന് മണി മുതൽ പത്ത് മണി വരെ ഇരിപ്പിടങ്ങളിൽ നിന്നും അനങ്ങാതെ കലാ വിരുന്ന് ആസ്വദിച്ചു. കൃത്യം ഒന്നരക്ക് തുടങ്ങിയ കൃസ്തുമസ്സ് കരോൾ ഗാനങ്ങളോടെ സി കെ സി യുടെ പരിപാടികൾക്ക് തുടക്കമായി. പലവട്ടം പല വേദികളിലും മികവ് തെളിയിച്ച ഹരീഷ് പാലായും, ജിനോ ജോണും, സുനിൽ ഡാനിയേലും ആണ് കലാ പരിപാടികൾ കോഓർഡിനേറ്റ് ചെയ്തത്. റെനിൻ കടുത്തൂസ്, രേവതി നായർ എന്നിവർ കൊറിയോഗ്രാഫി ചെയ്ത നേറ്റീവിറ്റി ഷോ കുട്ടികൾ ഗംഭീരമാക്കി. പിന്നീടുള്ള മണിക്കൂറുകൾ കൈയ്യടിയുടെയായിരുന്നു. സ്റ്റേജിൽ നിന്നും കണ്ണു പറിക്കാതെ, ഒരു മുഴുനീള സിനിമ ഇരുന്ന് കാണുന്ന പോലെ ആ ദൃശ്യ വിരുന്ന് കുട്ടികളും, വലിയവരും ഒരു പോലെ ആസ്വദിച്ചു.
അഞ്ചു ജോഷിയും ലിൻസിയാ ജിനോയും കൊറിയോഗ്രാഫി ചെയ്ത ഷ്ളാഷ് മോബ് കവൻട്രിയിലെ യുവതി യുവാക്കൾ ഒരു പുത്തൻ അനുഭവം ആക്കി. നിലക്കാത്ത കൈയ്യടിയോടെ ആണ് കാണികൾ ഇതിനെ ഉൾക്കൊണ്ടത്. പിന്നീടങ്ങോട്ട് ഒരു അവാർഡ് നിശയെ വെല്ലുന്ന കലാപരിപാടികളാണ് കവൻട്രി കേരളാ കമ്മ്യൂണിറ്റിയുടെ ടാലന്റഡ് ആയിട്ടുള്ള കുട്ടികളും മുതിർന്നവരും ചേർന്ന് കാഴ്ച വെച്ചത്.
ഓരോ പരിപാടികൾക്കും ചേർന്ന ബാക്ക്ഗ്രൗൻഡ്, സ്റ്റേജിൽ വലിയ എൽസിഡി സ്ക്രീനിൽ മാറിമറഞ്ഞത് എല്ലാവർക്കും പുത്തൻ അനുഭവമായി മാറി. കവൻട്രിയിൽ ആദ്യമായി ആണ് ഒരു എൽസിഡി സ്ക്രീനോടു കൂടി പരിപാടികൾ നടന്നത്. ഇത് എല്ലാവരും നന്നായി ആസ്വദിച്ചു.
ഷാജീ പീറ്റർ, അഞ്ചു ജോഷി, റീജാ ബോബി, ഡോണാ ബിജു, നിബു സിറിയക്ക് മഞ്ചു പ്രവീൺ, എവിൻ ഷാജി എന്നിവർ ആൻകറിംഗ് മികവുറ്റതാക്കി.
സി കെ സി യുടെ ഒന്നിച്ചുള്ള പ്രവർത്തനങ്ങളെയും, കമ്മ്യൂണിറ്റിക്ക് നൽകുന്ന സേവനങ്ങളെയും
റവ.ഫാദർ സെബാസ്റ്റ്യൻ നാമറ്റത്തിൽ പുതുവർഷ സന്ദേശം നൽകിയപ്പോൾ പ്രശംസിച്ചു. മുന്നോട്ടും ഈ ഒരുമയും, ഐക്യവും കാത്തു സൂക്ഷിക്കണം എന്നും എല്ലാവരെയും അദ്ദേഹം ഓർമ്മപെടുത്തി.
സി കെ സി യുടെ ചാരിറ്റി പ്രവർത്തനങ്ങളെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുന്ന
*സികെസി കനിവ്* ന്റെ പ്രവർത്തനോദ്ഘാടനം കമ്മറ്റി അംഗങ്ങൾ എല്ലാവരും ചേർന്ന് തിരി തെളിച്ച് നിർവഹിച്ചു.
സ്റ്റീഫൻ കുര്യാക്കോസ് നേതൃത്ത്വം നൽകിയ ഗാനമേള എല്ലാവരും ആസ്വദിച്ചു, കുട്ടികളും, മുതിർന്നവരും ഒരു പോലെ കൈയ്യടിച്ചും, പാട്ടുകൾക്കൊപ്പം ഡാൻസ് കളിച്ചും അവരെ പ്രോത്സാഹിപ്പിച്ചു.
സി കെ സി യുടെ പ്രവർത്തനങ്ങൾ കണ്ട് മനസ്സിലാക്കുന്നതിന്ന് വന്ന എർഡിംഗ്ടൺ മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റ് ശ്രീ പ്രകാശ് മൈക്കിൾ സികെസി യെ വളരെ അധികം പ്രശംസിച്ചു. സികെസി യുക്കെയിലെ മറ്റെല്ലാ അസോസിയേഷനുകൾക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞത് നിറഞ്ഞ കൈയ്യടിയോടെ ആണ് എല്ലാവരും വരവേറ്റത്.
മാഗ്നാവിഷൻ ടി വി യിലൂടെ ലൈവായി പ്രോഗ്രാമുകൾ സംപ്രേഷണം ചെയ്തിരുന്നു. മാഗ് നാ വിഷന്റെ ഡയറക്റ്റർ ഡീക്കൻ ജോയ്സ് ജെയിംസ് സി കെ സി യുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് സംസാരിക്കുകയും മാഗ്നാ വിഷൻ പുതിയതായി സമകാലീയ വിഷയങ്ങളെ ആസ്പതമാക്കി ഒരു ലൈവ് ടോക് ഷോ ഉടൻ ആരംഭിക്കും എന്നും അറിയിച്ചു.
യുക്മ നടത്തിയ പരിപാടികളിൽ പങ്കെടുത്തവരെ ട്രോഫി നൽകി ആദരിച്ചു.
കുട്ടികളുടെയും മുതിർന്നവരുടെയും കരോൾ ഗാന മത്സരത്തിൽ പോട്ടേഴ്സ് ഗ്രീൻ ഒന്നാം സ്ഥാനവും, ഡോർചസ്റ്റർ വേ രണ്ടാം സ്ഥാനവും യഥാക്രമം നേടി.
സി കെ സി പ്രസിഡന്റ് ശ്രീ ജോർജ്കൂട്ടി വടക്കേകുറ്റ് അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ സി കെ സി സെക്രട്ടറി ഷിൻസൺ മാത്യൂ സ്വാഗതവും, സി കെ സി വൈസ് പ്രസിഡന്റ് ജോമോൻ വല്ലൂർ നന്ദിയും അറിയിച്ചു.
click on malayalam character to switch languages