കവന്റി കേരളാ കമ്മ്യൂണിറ്റിയുടെ കേരളത്തിന് വേണ്ടിയുള്ള ഫണ്ട് ശേഖരണ ട്രിബ്യൂട്ട് പരുപാടിയിലേക്ക് ഒഴുകി എത്തിയത് അഞ്ഞുറിൽ അധികം ആളുകൾ.
അതിവിപുലമായി നടത്താനിരുന്ന ഓണാഘോഷവും, ആർഭാടങ്ങളും ഒന്നും ഇല്ലാതെ നവ കേരളം പടുത്തുയർത്താൻ ഫണ്ട് ശേഘരണത്തിനായി ഒന്നായി കൈകോർത്ത് കവന്റി കേരളാ കമ്മ്യൂണിറ്റി വില്ലൻഹാൾ സോഷ്യൽ ക്ളബിൽ കഴിഞ്ഞ ശനിയാഴ്ചയാണ് ഒത്തുകൂടിയത്.
“കേരളത്തിന് വേണ്ടി” ഒന്നിച്ച് ഫണ്ട് ശേഖരണത്തിനായി “CKC Onam – A Tribute to Kerala Flood Victims” എന്ന് നാമകരണം ചെയ്ത പരുപാടി ഒരു വൻ വിജയമാക്കി സി കെ സി അംഗങ്ങൾ.
റാഫിൾ സമ്മാനങ്ങളും, കുട്ടികൾടെ കൈയ്യിൽ മൈലാഞ്ചി ഇട്ടും, ലേലം വിളിച്ചും ഒക്കെ ഫണ്ട് ശേഘരിച്ചപ്പോൾ എല്ലാവരുടെയും മനസലിഞ്ഞതും കണ്ണുകളിൽ ഈറനണിഞ്ഞതും ഹരീഷ് പാലാ നിർമ്മിച്ച കേരള പ്രളയത്തെകുറിച്ചുള്ള ടെലി ഫിലിം കണ്ടപ്പോഴാണ്.
റാഫിൾ വിജയിച്ച ശ്രീ ജീൻ, ശ്രീ ജോസ് എന്നിവർ തങ്ങൾക്ക് ലഭിച്ച സമ്മാനം ലേലം ചെയ്യാൻ തിരികെ നൽകി കേരളത്തിനു വേണ്ടി കൂടുതൽ ഫണ്ട് ശേഘരിക്കാൻ സഹായിച്ചു.
നേരത്തെ അംഗങ്ങളിൽ നിന്നും സമാഹരിച്ച തുകയോടാപ്പം ഈ ഫണ്ട് ശേഘരണത്തിലൂടെ ആയിരത്തിൽ അധികം പൗണ്ട് സമാഹരിക്കാൻ കമ്മറ്റി അംഗങ്ങൾക്ക് സാധിച്ചു. ഈ തുകയും ചേർത്ത് ഒരു നവ കേരളം പടുത്തുയർത്തുവാനായി മുഖ്യമന്ത്രിയുടെ ഭുരിതാശ്വാസ നിധിയിലേക്ക് നല്ല ഒരു തുക അയച്ചു കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് സി കെ സി എക്സിക്കൂട്ടീവ് കമ്മറ്റി അംഗങ്ങൾ.
കുട്ടികളുടെ കലാപരുപാടികളും, ഫണ്ട് ശേഘരണ പരുപാടികളും, കവന്റിക്കകത്തും പുറത്തുനിന്നും ഉള്ള പ്രശസ്തരായ പാട്ടുകാരടങ്ങുന്ന ഗാനമേളയം ഫണ്ട് ശേഘരണ പരുപാടിക്ക് മാറ്റുകൂട്ടി.
സി കെ സി യുടെ എല്ലാ എക്സിക്കൂട്ടീവ് കമ്മറ്റി അംഗങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിച്ച് ഫണ്ട് ശേഘരണ പരുപാടി ഒരു വൻ വിജയമാക്കി. കഴിഞ്ഞ പന്ത്രണ്ട് വർഷമായി സി കെ സി അംഗങ്ങൾ എല്ലാവരും ഒരു കുടക്കീഴിൽ ഒന്നിച്ച് നിന്ന് പ്രവർത്തിക്കുന്നതാണ് സി കെ സി എന്ന അസോസിയേഷന്റെ ഏറ്റവും വലിയ വിജയവും മുതൽകൂട്ടും എന്ന് ആശംസാ പ്രസംഗത്തിൽ സി കെ സി പ്രസിഡന്റ് ശ്രീ ജോർജുകുട്ടി വടക്കേകുറ്റ് അറിയിച്ചു.
സി കെ സി സെക്രട്ടറി ഷിൻസൺ മാത്യു സ്വാഗതവും, പ്രസിഡന്റ് ജോർജ്കുട്ടി വടക്കേക്കൂറ്റ് ആശംസയും ജോയിന്റ് ട്രഷറർ സുനിൽ ഡാനിയേൽ നന്നിയും രേഘപ്പെടുത്തി.
click on malayalam character to switch languages