1 GBP = 103.14

കവന്റി കേരളാ കമ്മ്യൂണിറ്റിയുടെ വേറിട്ട പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു. യുകെയിലെ എല്ലാ അസോസിയേഷനും കവന്റി കേരളാ കമ്യൂണിറ്റി മാതൃകയാകുന്നു

കവന്റി കേരളാ കമ്മ്യൂണിറ്റിയുടെ വേറിട്ട പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു. യുകെയിലെ എല്ലാ അസോസിയേഷനും കവന്റി കേരളാ കമ്യൂണിറ്റി മാതൃകയാകുന്നു

കവന്റിയിലും കവന്റിയോട് ചേർന്ന് കിടക്കുന്ന പ്രദേശത്തും താമസിക്കുന്ന നാനാ ജാതി മതസ്തരായ മലയാളികൾ എല്ലാവരും ഒരുമിച്ച് ഒരു കുടകീഴിൽ കവന്റി കേരളാ കമ്മ്യൂണിറ്റി എന്ന ചാരിറ്റബിൾ അസോസിയേഷൻ രൂപീകരിച്ചിട്ട് ഒരു പതിറ്റാണ്ട് പിന്നിടുബോൾ വളരെ ആകർഷണവും, എല്ലാവർക്കും ഉപകാരപ്രമാകുന്ന രീതിയിൽ ഉള്ള പ്രവർത്തനങ്ങളുമായാണ് ഈ വർഷത്തെ സി കെ സി കമ്മറ്റി മുന്നോട്ട് വന്നിരിക്കുന്നത്.

ഇന്നേവരെ കവന്റി കേരളാ കമ്മ്യൂണിറ്റി എന്ന ഈ അസോസിയേഷൻ ഒറ്റകെട്ടായി നിന്ന് നിസ്വാർത്ഥസേവനങ്ങളാണ് ഈ കമ്മ്യൂണിറ്റിക്കായി ചെയ്ത്കൊണ്ടിരുന്നത്. അതിൽ മുൻകാല കമ്മറ്റി അംഗങ്ങളുടെ ഒന്നിച്ചുള്ള പ്രവർത്തനങ്ങളും സേവനങ്ങളും എടുത്ത് പറയേണ്ടതാണ്.

മുൻകാല വർഷങ്ങളിലെ പോലെ തന്നെ ഈ വർഷവും ഒരു ശക്തമായ നേതൃത്വമാണ് പ്രസിഡന്റ് ശ്രീ ജോർജുകൂട്ടി വടക്കേകുറ്റിന്റെയും, സെക്രട്ടറി ശ്രീ ഷിൻസൺ മാത്യൂവിന്റെയും ടഷറർ ശ്രീ തോമസ്കുട്ടി മണിയങ്ങാട്ടിന്റെയും നേത്രുത്ത്വത്തിൽ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.

ആയിരത്തിന് മുകളിൽ അംഗത്വമുള്ള ഈ അസോസിയേഷനിൽ നാല്പതോളം ഡോക്റ്റർമാരും/കൺസൾട്ടന്റ്മാരും, ഇരുന്നൂറോളം നേഴ്സുംമാരും, നൂറിൽ പരം ഹെൽത്ത് അസിസ്റ്റന്റ്മാരും, അതുപോലെ പല ഹെൽത്ത് സെക്റ്ററിൽ ജോലിചെയ്യുന്ന അനേകരും, പത്തോളം സോഷ്യൽ വർക്കർമാരും പിന്നെ വക്കീൽ എന്നിങ്ങനെ പല പ്രഫഷണൽ മേഘലയിലും ജോലി ചെയ്യുന്നവരും ആയ അനേകരാണ് ഇവിടുള്ളത്.

യുകെയിലെ അറിയപ്പെടുന്ന കവന്റിയിലെ ജാഗ്വാർ ലാന്റ് റോവറിൽ പല തസ്തികകളിൽ ജോലിചെയ്യുന്ന മലയാളികൾ യുകെയ്ക്ക് തന്നെ ഒരു അഭിമാനമാണ്.

എല്ലാ വർഷവും കവന്റി കേരളാ കമ്മൂണിറ്റി കുട്ടികളുടെയും മുതിർന്നവരുടെയും കലാ, കായിക, സാംസ്കാരിക വളർച്ചക്കായുള്ള പല പരുപാടികളും നടത്താറുണ്ട് എന്നാൽ ഈ വർഷം ഇതിനെല്ലാം ഉപരിയായി എല്ലാവരുടെയും കലാ, കായിക, സാംസ്കാരിക, വിനോദ, വിജ്ഞാന വികസനത്തിനെപ്പം യുകെ മലയാളികൾ ദൈനന്തിന ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികൾ തരണം ചെയ്യാൻ വളരെ വിപുലമായ രീതിയിൽ ബോധവൽക്കരണ സെമിനാറുകൾ നടത്തി കവന്റി കേരളാ കമ്മ്യൂണിറ്റി യുകെയിലെ എല്ലാ മലയാളി അസോസിയേഷനും മാതൃകയാകാൻ ഒരുങ്ങുന്നു.

നവംബർ ഒന്നാം തീയതി സി.കെ.സി യോടൊപ്പം കവന്റി സിറ്റി കൗൺസിലും, വാർവിക്ഷയർ കൗൺഡി കൗൺസിലും സംയുക്തമായി ചേർന്ന് കേരളാ പിറവിയും, മാതാപിതാക്കൾക്കായുള്ള പ്രത്യേക സോഷ്യൽ കെയർ സെയ്ഫ്ഗാഡിംഗ് ബോധവർക്കരണ സെമിനാറും നടത്താൻ ഉള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തി കഴിഞ്ഞു എന്ന് സി കെ സി സെക്രട്ടറി ശ്രീ ഷിൻസൺ മാത്യു അറിയിച്ചു.

അതുപോലെ തന്നെ നവുംബർ പതിനേഴിന് ഈ പ്രദേശങ്ങളിൽ ഉള്ള എല്ലാവർക്കുമായി ഒരു മെഡിക്കൽ ബോധവത്കരണ സെമിനാർ നടത്താനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തി കഴിഞ്ഞു. അന്നേ ദിവസം മുപ്പതോളം ഡോക്റ്റർമാരും/കൺസൾട്ടന്റ്മാരും വരുകയും അതിൽ അഞ്ചു പേർ സ്‌റ്റ്രോക്ക് , ഹാർട്ട് അറ്റാക്ക്, ഡയബറ്റിക്സ്, തലവേതന, ഉതര സംബന്ധമായ അസുകങ്ങൾ എന്നിവയെകുറിച്ച് ബോധ വത്കരണ ക്ളാസ്സുകൾ എടുക്കുന്നതുമായിരിക്കും എന്ന് സി കെ സി പ്രസിഡന്റ് ശ്രീ ജോർജ്കൂട്ടി വടക്കേകുറ്റ് അറിയിച്ചു.

അതോടൊപ്പം വിവധ മേഘലകളിൽ പ്രവർത്തികുകയും പൊതു സമൂഹത്തിന് വേണ്ടി സേവനം ചെയ്യുന്നവരെ ആദരിക്കുകയും ചെയ്യുന്നതാണ്.

പ്രസിഡന്റായ ശ്രീ ജോർജ്കുട്ടി വടക്കേകുറ്റിന്റെയും, സെക്രട്ടറി ശ്രീ ഷിൻസൺ മാത്യംവിന്റെയും, ട്രഷറർ ശ്രീ തോമസ്കുട്ടി മണിയങ്ങാട്ടിന്റെയും വൈസ് പ്രസിഡന്റ് ശ്രീ ജോമോൻ വല്ലൂരിന്റെയും, ജോയിന്റ് സെക്രട്ടറി ശ്രീ ജോൺസൺ യോഹന്നാന്റെയും, ജോയിന്റ് ട്രഷറർ ശ്രീ സുനിൽ മാത്യംവിന്റെയും നേത്രുത്ത്വത്തിൽ പത്തൊബത് അംഗ കമ്മറ്റിയാണ് കവന്റി കേരളാ കമ്മ്യൂണിറ്റിയുടെ വളർച്ചക്കായി നിസ്വാർത്ഥ സേവനം ചെയ്യുന്നത്.

നവംബർ പതിനേഴിന് നടക്കുന്ന മെഡിക്കൽ ബോധവൽക്കരണ സെമിനാറിലേക്ക് കവന്റിയോട് ചേർന്ന് കിടക്കുന്ന എല്ലാ പ്രദേശത്തുനിന്നും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ശ്രീ ജോർജുകുട്ടി വടക്കേകുറ്റ് അറിയിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more