1 GBP = 104.25
breaking news

പിണറായിക്ക് ക്ളീൻ ചിറ്റ് നൽകി ബിജെപി നേതാവ് സി കെ പദ്മനാഭൻ

പിണറായിക്ക് ക്ളീൻ ചിറ്റ് നൽകി ബിജെപി നേതാവ് സി കെ പദ്മനാഭൻ

കണ്ണൂർ: ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനവുമായി മുതിർന്ന ബി.ജെ.പി. നേതാവ് സി.കെ.പദ്മനാഭൻ. ഉത്തരേന്ത്യയിൽ പയറ്റിത്തെളിഞ്ഞ തന്ത്രങ്ങൾ കേരളത്തിലും നടപ്പാക്കാമെന്ന് ചിന്തിക്കുന്നത് മൗഢ്യമാണെന്ന് അദ്ദേഹം പറഞ്ഞു. 

തുടർഭരണം വേണമെന്നാണ് ജനങ്ങളുടെ വിധി വന്നിരിക്കുന്നത്. അതിനെ നാം സ്വീകരിക്കണം. തുടർഭരണം കേരളത്തിൽ സംഭവിക്കാത്തതാണ്. പിണറായി വിജയന്റെ നിശ്ചയദാർഢ്യം, സമീപനത്തിലെ ഉറച്ചനിലപാടുകൾ, ഇതെല്ലാം തന്നെ അംഗീകരിക്കുന്ന വലിയ വിഭാഗം ജനങ്ങൾ കേരളത്തിലുണ്ടെന്ന് ജനവിധിയിൽ നിന്ന് മനസ്സിലാക്കണം. പിണറായി വിജയൻ എന്ന വ്യക്തിക്ക് ലഭിച്ച അംഗീകാരമാണ് തുടർ ഭരണം. 

പല രംഗങ്ങളിലും കേരളം മാതൃകാ സംസ്ഥാനമാണ്. കേരളത്തിന്റെ നേട്ടങ്ങളെ പ്രചാരണത്തിൽ ഇകഴ്ത്തി സംസാരിച്ചത് ജനം അംഗീകരിച്ചില്ല. എല്ലായ്പ്പോഴും വഞ്ചിക്കപ്പെടുന്ന വിഭാഗമാണ് താഴേത്തട്ടിലെ ബിജെപി പ്രവർത്തകർ. അവർ ആത്മാർഥമായി പണിയെടുക്കും. എന്നാൽ അവരുടെ ആത്മാർഥതയെ തന്നെ മുറിവേൽപ്പിക്കുന്ന ഇടപെടലുകൾ ഇത്തവണ ഉണ്ടായി. 

സംസ്ഥാന അധ്യക്ഷൻ രണ്ടുമണ്ഡലത്തിൽ മത്സരിച്ച ചരിത്രം ഉണ്ടായിട്ടില്ല. ഒരു പരീക്ഷണം നടത്തിയതാണ്, പരാജയപ്പെട്ടു. കെ.സുരേന്ദ്രൻ രണ്ടുമണ്ഡലങ്ങളിൽ മത്സരിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. ബിജെപി സംസ്ഥാന നേതൃത്വം തിരുത്താൻ തയ്യാറാവണം. ഇല്ലെങ്കിൽ ബിജെപിക്ക് കേരളത്തിൽ വളർച്ചയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more