1 GBP = 104.11

“മഞ്ഞണിഞ്ഞ രാവ് ” ക്രിസ്മസ് മ്യൂസിക്കൽ ആൽബം 2020 അണിഞ്ഞൊരുങ്ങി; പ്രകാശനകർമം ഡിസംബർ 6 ന് സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിക്കും….ആശംസയുമായി വയലാർ ശരത് ചന്ദ്ര വർമ്മയും….

“മഞ്ഞണിഞ്ഞ രാവ് ” ക്രിസ്മസ് മ്യൂസിക്കൽ ആൽബം 2020 അണിഞ്ഞൊരുങ്ങി; പ്രകാശനകർമം  ഡിസംബർ  6 ന് സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിക്കും….ആശംസയുമായി വയലാർ ശരത് ചന്ദ്ര വർമ്മയും….

സൗത്താംപ്ടൺ: ഈ വർഷത്തെ ക്രിസ്മസ് ദിനങ്ങളെ സംഗീത ഭക്തിസാന്ദ്രമാക്കാൻ യു കെ.യിൽ നിന്നൊരു മ്യൂസിക്കൽ ആൽബം അണിഞ്ഞൊരുങ്ങുന്നു “മഞ്ഞണിഞ്ഞ രാവ്” എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ആൽബം നിർമിച്ചിരിക്കുന്നത്  സൗത്താംപ്ടണിൽ താമസമാക്കിയ ശ്രീ  ജെയ്സൻ ബത്തേരിയാണ് . മെന്റൽ ഹെൽത് സോഷ്യൽ  വർക്കറായി ജോലി ചെയ്യുന്ന ജെയ്സൻ ബത്തേരി യു.കെ മലയാളിക്കൂട്ടായ്മയിൽ സജീവ സാന്നിധ്യവും കലാ സാംസ്ക്കാരിക പ്രവർത്തകനുമാണ്.              

പുതുമുഖ ഗായകരെ ലോകത്തിനു മുമ്പിൽ പരിചയപ്പെടുത്തുന്ന സിംഗ് വിത്ത് റിബൽ ചലഞ്ച് ചാനലിലൂടെ കഴിവു തെളിയിച്ചവരാണ് എല്ലാ ഗായകരും. JLN സ്റ്റുഡിയോ  പുറത്തിറക്കുന്ന മഞ്ഞണിഞ്ഞ രാവ് – മ്യൂസിക്കൽ ആൽബം 2020 ലെ ഹൃദ്യവും ആകർഷകവുമായ എല്ലാ ഗാനങ്ങളും രചിച്ചത്  കേരളത്തിലെ അറിയപ്പെടുന്ന കവിയും ഗാനരചയിതാവുമായ പാപ്പച്ചൻ കടമക്കുടിയാണ്. മധുര മനോഹരമായ ഈണം നൽകി ഗാനങ്ങൾക്ക് ജീവനും ഉണർച്ചും നൽകിയിരിക്കുന്നത് ദീർഘകാലത്തെ സംഗീത സപര്യയിലൂടെ ജനഹൃദയങ്ങളിലിടം പിടിച്ച സംഗീതജ്ഞൻ മൊഹസിൻ കുരിക്കളും, കർണാടിക് , ഹിന്ദുസ്ഥാനി, ഗസൽ വിദഗ്ധനായ ഷാജുവേദിയുമാണ്.

പുതുഗായകരെ ലോകത്തിനു മുമ്പിൽ പരിചയപ്പെടുത്തുന്ന ജയ് സൻ ബത്തേരിയുടെ യു – ട്യൂബ് ചാനലായ സിംഗ് വിത്ത് എ റിബൽ ചലഞ്ചി ലിലൂടെ കഴിവു തെളിയിച്ചവരാണ് എല്ലാ ഗായകരും.

യു.കെയിലെ നിരവധി വേദികളിലൂടെ യുകെ മലയാളികൾക്ക് സുപരിചതയും പീറ്റർ ചേരാനല്ലൂർ,ഫാ.ഷാജി തുമ്പേചിറയിലിന്റെ അടക്കം നിരവധി ആൽബങ്ങളിലൂടെയും കഴിഞ്ഞ വർഷത്തെ  യങ്‌ ടാലെന്റ് അവാർഡ് വിന്നറുമായ യുവ ഗായികയും  ബെഡ്ഫോർഡ് നിവാസിയുമായ  ഡെന്ന ആൻ ജോമോൻ, ഓർമയിൽ ഒരോണം എന്ന ആൽബത്തിലൂടെയും, ഷോർട് ഫിലിമിലൂടെയും യുകെയിലെ വിവിധ വേദികളിലിൽ സുപരിചിതനായ പൂളിൽ താമസമാക്കിയ ബിനോയ് മാത്യു, വിവിധ വേദികളിലൂടെ യുകെ മലയാളികൾക്ക് സുപരിചിതയായ യുവ ഗായിക നേഹ ബിനോയ് കൂടാതെ വിവിധ ചാനലുകളിൽ പാടിയസുഖകരമായ സ്വരത്തിനുടമ വേങ്ങര സ്വദേശി ഗ്രീഷ്മ ബിനു,വിശ്വകുമാർ മല്യയുടെ ശിഷ്യനും സ്റ്റേജ് പ്രോഗ്രാമുകളിലും ആൽബങ്ങളിലും സാന്നിധ്യമായ സുധീഷ് പത്തപ്പിരിയം,യുവജനോത്സവങ്ങളിലെ പുരസ്ക്കാര ജേതാവും ദർശന ടി വി കുട്ടിക്കുപ്പായം ഫെയിയുമായ പ്രണവ് സുനിൽ,ബിസിനസിന്റെ തിരക്കിലും കലയും സംഗീതവും കൂടെ കൊണ്ടു നടക്കുന്ന ഗിരീഷ് പണിക്കർ, സയന്റിസ്റ്റാവണമെന്ന നിശ്ചയദാർഢ്യത്തോടെ പഠിക്കുമ്പൊഴും സംഗീതോപാസനയിൽ മുഴുകിയ ഒലീവിയ വിൻസെന്റ്,ഹൃദയഹാരിയായ സ്വരമാധുരിയുള്ള വിദ്യാർത്ഥിനി തൃശൂർ സ്വദേശി അലീഷ ബിനു, ഇമ്പമുള്ള ശബ്ദ സൗകുമാര്യത്തോടെ ധാരാളം പാട്ടുകൾ പാടിയിട്ടുള്ള മഞ്ചേരിയിലെ അവസാന വർഷമെഡിക്കൽ വിദ്യാർത്ഥിനി ഗിഫ്റ്റി ജോസ്,ദുബായിൽ സംരംഭകനും സൗണ്ട് എഞ്ചിനീയറും അനുഗൃഹീത ഗായകനുമായ തൃശൂർ സ്വദേശി ജോസ് ജോർജ്, ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ പി.ആർ.ഒ, യോഗ തെറാപ്പിസ്റ്റ്, കമ്യൂണിറ്റി സർവീസ് ലീഡർ എന്നീ നിലകളിൽ ശോഭിക്കുമ്പോഴും നല്ല ഗായികയായ രേഖ എന്നിങ്ങനെയുള്ള പന്ത്രണ്ടു ഗായകരുടെ ശ്രുതി സുന്ദരമായ ആലാപനം ഈ ആൽബത്തെ വ്യത്യസ്തമാക്കുന്നു.

മഞ്ഞണിഞ്ഞരാവ് ക്രിസ്മസ് മ്യൂസിക്കൽ ആൽബത്തിന്റെ ഔദ്യോഗിക  പ്രകാശനകർമം ഡിസംബർ 6 ഞായറാഴ്ച സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ  ബിഷപ്പ്  മാർ. ജോസഫ് സ്രാമ്പിക്കൽ നിർവഹിക്കും.കൂടാതെ  പ്രശസ്ത കവിയും മലയാള സിനിമാ ഗാന രചയിതാവുമായ വയലാർ ശരത് ചന്ദ്ര വർമ്മ, ഫാ.ടോമി ചിറക്കൽ മണവാളൻ, സുൽത്താൻ ബത്തേരി പൂമല ഹോളി ക്രോസ്സ് വികാരി ഫാ. ഡാനിയേൽ, യുക്മ പ്രസിഡണ്ട് മനോജ് പിള്ള, മലയാളി അസോസിയേഷൻ സൗത്താംപ്ടൺ പ്രസിഡന്റ് റോബിൻ എബ്രഹാം തുടങ്ങിയവർ  ആശംസകൾ അർപ്പിക്കും.

തുടർന്ന് പ്രകാശനകർമം ഫേസ്ബുക് ലൈവിലൂടെ 3 മണിമുതൽ ബ്രോഡ് കാസ്റ്റ് ചെയ്യുന്നതായിരിക്കും. വ്യത്യസ്തമായ നിരവധി ക്രിസ്തുമസ് ഗാനങ്ങൾ കോർത്തിണക്കിയ ഈ ആൽബത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റ് ആകുമെന്നുള്ള കാര്യത്തിൽ സംശയമില്ല. കൂടാതെ ഇനിയുള്ള  ദിനങ്ങളിൽ “ദി റിബൽ ചലഞ്ജ് ” എന്ന യൂട്യൂബ് ചാനലിലൂടെ ഈ ആൽബത്തിലെ എല്ലാ ഗാനങ്ങളും റിലീസ് ചെയ്യുന്നതായിരിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more