1 GBP = 104.08

യുക്മ ന്യൂസ് വായനക്കാർക്ക് ക്രിസ്തുമസ് ആശംസകൾ…

യുക്മ ന്യൂസ് വായനക്കാർക്ക് ക്രിസ്തുമസ് ആശംസകൾ…

എഡിറ്റോറിയൽ

ഇതാ വീണ്ടും ഒരു ക്രിസ്മസ് ദിനം കൂടി. ഇന്ന്  സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശം ലോകത്തിന് പകർന്നു നൽകാൻ എത്തിയ ഉണ്ണി യേശുവിന്റ ജനനം ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ആഘോഷിക്കുന്നു. ലോകം മുഴുവന്‍ പ്രകാശം പകര്‍ന്ന് കൊണ്ട് പുല്‍ത്തൊഴുത്തില്‍ പിറന്ന ഉണ്ണി യേശുവിന്റെ ജനനം അനുസ്മരിച്ച് ക്രിസ്തുമസ് നാളുകളില്‍ പുല്‍ക്കൂടൊരുക്കിയും നക്ഷത്രങ്ങള്‍ തൂക്കിയും സമ്മാനങ്ങള്‍ കൈമാറിയും ജനങ്ങൾ നന്മയുടെ സന്ദേശം കൈമാറുന്നു.

എന്നാലിക്കുറി പതിവിൽ നിന്ന് വ്യത്യസ്തമായി കുടുംബാംഗങ്ങൾ മാത്രമായി വീടുകളിൽ ഒതുങ്ങിക്കൂടുന്ന ആഘോഷപരിപാടികൾ മാത്രമായി ക്രിസ്തുമസ് മാറിയിരിക്കുന്നു. കോവിഡ് മഹാമാരി ലോകത്തെ മുഴുവൻ കീഴ്പ്പെടുത്തിയിട്ട് ഒരു വർഷത്തോളമാകുന്നു. ഈ കാലഘട്ടത്തിലും പ്രത്യാശയുടെ പൊൻകിരണമായിട്ടാണ് ക്രിസ്തുമസ് കടന്നെത്തുന്നത്.

ലോകം കോവിഡ് എന്ന മഹാമാരി കീഴടക്കുന്നതിന് മുൻപെങ്ങനെയോ അതിലേക്കൊരു മടക്കയാത്ര. അതാണ് ഈ ക്രിസ്തുമസ് ദിനത്തിൽ ലോകമെങ്ങുമുള്ള ഓരോ മനുഷ്യനും പ്രത്യാശയോടെ നോക്കിക്കാണുന്നത് അഥവാ കാണാനാഗ്രഹിക്കുന്നത്. ഈ മഹാമാരിയെ ലോകത്ത് നിന്നും തുടച്ചു നീക്കാൻ അക്ഷീണ പരിശ്രമത്തിലാണ് ശാസ്ത്രലോകം. അനുദിനം വൈറസുകൾ വകഭേദം മാറി മനുഷ്യന് ഭീഷണിയാകുന്ന റിപ്പോർട്ടുകൾ വന്നു കൊണ്ടിരിക്കുന്നു. ശ്രദ്ധയോടെയും കരുതലോടെയും ഈ മഹാമാരിയെ നമുക്ക് നേരിടാം. അലംഭാവവും അശ്രദ്ധയുമെല്ലാം കൂടുതൽ വിപത്തിലേക്ക് പോകുമെന്നതിൽ ജീവിത സാഹചര്യങ്ങളിലെ പരിമിതികളിൽ സംതൃപ്തി കണ്ടെത്തിയേ തൽക്കാലം ഈ വിപത്തിൽ നിന്നും രക്ഷനേടാനാവൂ.

ആയതിനാൽ ക്രിസ്തുമസ് ദിനത്തിൽ നാം അനുഭവിക്കുന്ന സന്തോഷവും സമാധാനവും പ്രത്യാശയുടെ നാളെകളിൽ നമ്മുടെ കുടുംബങ്ങളിലും അതുവഴി ലോകമെങ്ങും പടരാൻ ഉണ്ണിയേശുവിൻ്റെ തിരുപ്പിറവി കാരണമാകട്ടെ. എല്ലാ യുക്മ ന്യൂസ് വായനക്കാർക്കും, ലോകമെമ്പാടുമുള്ള സഹോദരകൾക്കും യുക്മ ദേശീയ സമിതിയുടെയും, യുക്മ ന്യൂസിൻ്റെയും ക്രിസ്തുമസ് ആശംസകൾ!!!

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more