1 GBP = 104.11

തന്‍റെ ഷോട്ട്​ കൊണ്ട്​ നിലത്ത്​ വീണ​ യുവതിക്കരികിലേക്ക്​ ഓടിയെത്തി റൊണാൾഡോ; ജേഴ്സി സമ്മാനിച്ച് മടക്കം

തന്‍റെ ഷോട്ട്​ കൊണ്ട്​ നിലത്ത്​ വീണ​ യുവതിക്കരികിലേക്ക്​ ഓടിയെത്തി റൊണാൾഡോ; ജേഴ്സി സമ്മാനിച്ച് മടക്കം

ബേൺ: മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള രണ്ടാം വരവിലെ ആദ്യ ചാമ്പ്യൻസ്​ ലീഗ്​ മത്സരം തോറ്റെങ്കിലും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും കളിപ്രേമികളുടെ മനംകവരുകയാണ്. യങ്​ ബോയ്​സിനെതിരായ മത്സരത്തിന്​ മുന്നോടിയായി പരിശീലനം നടത്തുന്നതിനിടെ റൊണാൾഡോയുടെ കിക്ക്​ ശരീരത്തിൽ പതിച്ച്​ ഗോൾപോസ്റ്റിന്​ പുറകിലുണ്ടായിരുന്ന ഗ്രൗണ്ട്​ സ്റ്റാഫിൽ പെട്ട യുവതി നിലത്തുവീണു.

അപ്രതീക്ഷിത ഷോട്ടിന്‍റെ ശക്തിയിൽ യുവതി താഴെ വീണു. ഇതുകണ്ട് വേലിക്കെട്ട്​ കടന്ന്​ യുവതിക്കരികിൽ​ ഓടിയെത്തി ക്ഷമചോദിച്ച റൊണാൾഡോ ഉടൻ തന്നെ വൈദ്യസഹായം ആവശ്യപ്പെട്ടു. ശേഷം റൊണാൾഡോ സമ്മാനിച്ച 7ാം നമ്പർ യുണൈറ്റഡ്​ ജഴ്​സിയിൽ യുവതി നിൽക്കുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

യങ്​ ബോയ്​സിനെതിരെ 13ാം മിനിറ്റിൽ സ്​കോർ ചെയ്​ത്​ റൊണാൾഡോ യുണൈറ്റഡിനെ മുന്നിലെത്തിച്ചിരുന്നു. എന്നാൽ 35ാം മിനിറ്റിൽ ആരോൺ വാൻ ബിസെക്ക ചുവപ്പ്​ കാർഡ്​ കണ്ട്​ പുറത്തായതോടെ യുണൈറ്റഡ്​ 10 പേരായി ചുരുങ്ങി. കാമറൂൺ താരം മൗമി എൻഗാമെല്യൂവിലൂടെ 66ാം മിനിറ്റിൽ ആതിഥേയർ ഒപ്പമെത്തി. ഇഞ്ച്വറി സമയത്തെ അവസാന മിനിറ്റിൽ (90+5) അമേരിക്കൻ താരം തിയോസൻ സെയ്​ബാഷ്യുവാണ്​ യങ്​ബോയ്​സിന്​ ജയം സമ്മാനിച്ചത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more