1 GBP = 104.16

ക്രിസ്റ്റ്യാനോയ്‌ക്ക് അഞ്ചാം ബാലൻ ഡി ഓർ പുരസ്കാരം

ക്രിസ്റ്റ്യാനോയ്‌ക്ക് അഞ്ചാം ബാലൻ ഡി ഓർ പുരസ്കാരം
  • പാരിസ്: ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്‌കാരം പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക് ലഭിച്ചു. ഫ്രാൻസിലെ മികച്ച ഫുട്ബോളർക്ക് ലഭിക്കുന്ന ഈ പുരസ്കാരം അഞ്ചാം തവണയാണ് റൊണാൾഡോയ്‌ക്ക് ലഭിക്കുന്നത്. ഇതോടെ ഈ നേട്ടത്തിൽ ക്രിസ്റ്റ്യാനൊ മെസിക്കൊപ്പമെത്തി. കഴിഞ്ഞ തവണയും ബാലൻ ഡി ഓർ പുരസ്‌കാരം റൊണാൾഡോയെ തേടിയെത്തിയിരുന്നു.
    മെസിയെയും നെയ്‌മറെയും പിന്തള്ളിയാണ് റൊണാൾഡോ പുരസ്‌കാരം നേട്ടം കൈവരിച്ചത്. റയൽ മാഡ്രിനു വേണ്ടി ചാമ്പ്യൻസ് ലീഗിലും ലാ ലിഗയിലും കാഴ്‌ച വച്ച മികച്ച പ്രകടനമാണ് പുരസ്‌കാരത്തിന് അർഹനാക്കിയത്. 946 പോയിന്റാണ് റയൽ താരത്തിന് ലഭിച്ചത്. 670 പോയിന്റുമായി മെസിയും 361 പോയിന്റ് നേടിയ നെയ്‌മറും ഏറെ പിന്നിലായിരുന്നു.

സ്‌പാനിഷ് ലാ ലിഗ, സ്‌പാനിഷ് സൂപ്പർ കപ്പ് കിരീടം, യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം, യുവേഫ സൂപ്പർ കപ്പ് കിരീടം, ഫിഫയുടെ ലോകത്തെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള പുരസ്‌കാരം എന്നിവയോടൊപ്പം ക്രിസ്റ്റ്യാനോയ്‌ക്ക് ഇരട്ടി സന്തോഷം നൽകുന്നതാണ് ബാലൻ ഡി ഓർ പുരസ്‌കാരം.

എന്റെ കരിയറിലെ ഏറ്റവും മനോഹരമായ നിമിഷമാണിത്. ഞാൻ വളരെ സന്തോഷവാനാണെന്നും പിന്തുണച്ച ‌ടീമിലെ എല്ലാവർക്കും എന്റെ നന്ദി അറിയിക്കുന്നുവെന്നും കുറച്ചുനാൾ കൂടി ഇതേ ഫോമിൽ തുടരാനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം റൊണാൾഡോ പറഞ്ഞു. ലോകഫുട്‌ബോൾ ഭരണസമിതിയുമായായ ഫിഫയുമായുള്ള കരാർ അവസാനിച്ചതിനാൽ ഫ്രാൻസ് ഫുട്‌ബോൾ മാസിക സ്വതന്ത്രമായിട്ടാണ് കഴിഞ്ഞ വർഷം മുതൽ ബാലൻ ഡി ഓർ പുരസ്‌കാരം നൽകുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more