1 GBP = 103.92

നിയമിച്ച നാൾ മുതലുള്ള ശമ്പളം കൂട്ടി, ജനിച്ചനാൾ മുതലുള്ളത് കൂട്ടാത്തത് യുവജന വഞ്ചനയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

നിയമിച്ച നാൾ മുതലുള്ള ശമ്പളം കൂട്ടി, ജനിച്ചനാൾ മുതലുള്ളത് കൂട്ടാത്തത് യുവജന വഞ്ചനയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

കേരളത്തിലെ യുവജന കമ്മിഷൻ കൊണ്ട് യുവജനങ്ങൾക്കാർക്കും ഗുണമില്ലെന്ന ആക്ഷേപത്തിന് ഇതോടെ അറുതിയായെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. സംസ്ഥാന യുവജന കമ്മിഷൻ ചെയർപേഴ്സൺ ചിന്ത ജെറോമിന്റെ ശമ്പളം ഒരു ലക്ഷമാക്കി ഉയർത്തിയതിൽ വിമർശനവുമായി രംഗത്തെത്തുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ.

മുൻകാല പ്രാബല്യത്തോടെയാണ് കൂട്ടികൊടുത്തത്. ജനിച്ച നാൾ മുതലുളളത് യുവജന വഞ്ചനയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ വിമർശനം.

‘യുവജന കമ്മീഷൻ കൊണ്ട് യുവജനങ്ങൾക്കാർക്കും ക്ഷേമം ഉണ്ടായില്ല എന്ന ആക്ഷേപത്തിന് അറുതിയായി. ഈ ക്ഷാമ കാലത്തും കമ്മീഷൻ ചെയർ പേഴ്സൺ ചിന്തയുടെ ശമ്പളം ഇരട്ടിയാക്കിയിരിക്കുന്നു, അതും മുൻകാല പ്രാബല്യത്തോടെ. അതായത് നിയമിച്ച നാൾ മുതലുള്ളത്. ജനിച്ചനാൾ മുതലുള്ളത് കൂട്ടാത്തത് യുവജന വഞ്ചനയാണ്. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്, ചിന്തയ്ക്ക് ഇരട്ടി ശമ്പളമുണ്ട്,’ രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം ശമ്പളമില്ലാതെയാണ് ആദ്യ ഘട്ടങ്ങളിൽ പ്രവർത്തിച്ചത്.തെളിവുകളില്ലാത്ത വാർത്തകളാണ് പുറത്തു വരുന്നത്.2018 മെയ് 26 നാണ് ശമ്പളം ഒരു ലക്ഷമാക്കിയുള്ള ചട്ടം വന്നത്.32 ലക്ഷം ലഭിക്കുമെന്നുള്ള വാർത്ത എന്ത് അടിസ്ഥാനത്തിൽ ആണ് പുറത്തു വരുന്നത്. ചട്ടങ്ങൾ വരുന്നതിന് മുൻപ് വാങ്ങിയ അഡ്വാൻസ് ക്രമപ്പെടുത്തണമെന്ന് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. ഐക്യ രാഷ്ട്ര സഭയുടെ യോഗത്തിന് പോയതും സ്വന്തം ചെലവിലാണ്.കമ്മീഷൻ ചട്ടങ്ങൾ മറികടന്ന് ഒരു തുകയും വാങ്ങിയിട്ടില്ലെന്നും ചിന്ത ജെറോം വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more