1 GBP = 103.14

എം.എം.സി.എ മുൻ പ്രസിഡൻ്റ് കെ കെ ഉതുപ്പിൻ്റെ ഭാര്യാമാതാവ് ചിന്നമ്മ ലൂക്കാ നിര്യാതയായി….

എം.എം.സി.എ മുൻ പ്രസിഡൻ്റ് കെ കെ ഉതുപ്പിൻ്റെ ഭാര്യാമാതാവ് ചിന്നമ്മ ലൂക്കാ നിര്യാതയായി….

എം.എം.സി.എ മുൻ പ്രസിഡൻ്റ് കെ കെ ഉതുപ്പിൻ്റെ ഭാര്യാമാതാവ് മറ്റക്കര മുകളേൽ ലൂക്കായുടെ ഭാര്യ ചിന്നമ്മ ലൂക്കാ (82) വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നാട്ടിൽ നിര്യാതയായി. പരേത നീണ്ടൂർ കാട്ടൂപ്പമ്പിൽ കുടുംബാംഗമാണ്. മക്കൾ മേരിക്കുട്ടി ഉതുപ്പ് (യുകെ), ജിബി മറ്റക്കര, ഫാ.റോജി മുകളേൽ (വികാരി, വടക്കുംമുറി, മണക്കാട് തൊടുപുഴ), ജിഷ അലക്സ്. മരുമക്കൾ:- കെ.കെ.ഉതുപ്പ്, ഇടപ്പുറത്ത് മലയിൽ, കല്ലറ (യുകെ), അനിത (കൈപ്പുഴ), അലക്സ് കണ്ണങ്കര (യുകെ).

സംസ്കാരം ചൊവ്വ (6/7/21) ഉച്ചകഴിഞ്ഞ് 2PM ന് ഭവനത്തിൽ നിന്നും ശുശ്രൂഷകൾ ആരംഭിച്ച് മറ്റക്കര മണ്ണൂർ സെൻ്റ്.ജോർജ് ക്നാനായ ദേവാലയത്തിൽ നടത്തുന്നതാണ്.

പരേതയുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം കുര്യൻ ജോർജ് നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ജാക്സൻ തോമസ്, സെക്രട്ടറി സുരേഷ് നായർ, എം.എം.സി.എ പ്രസിഡൻ്റ് ബിജു. പി.മാണി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more