1 GBP = 103.21

ചൈനീസ്​ ഉൽപന്നങ്ങൾക്ക്​ അമേരിക്ക 5,000 കോടി ഡോളറി​െൻറ തീരുവ ചുമത്തും

ചൈനീസ്​ ഉൽപന്നങ്ങൾക്ക്​ അമേരിക്ക 5,000 കോടി ഡോളറി​െൻറ തീരുവ ചുമത്തും

വാഷിങ്​ടൺ: ചൈനീസ്​ ഉൽപന്നങ്ങൾക്ക്​ വൻതോതിൽ ഇ​റ​ക്കു​മ​തി തീ​രു​വ ചുമത്തുമെന്നും അ​േമരിക്കയിലെ ചൈനീസ്​ നി​േക്ഷപങ്ങൾക്ക്​ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും പ്രസിഡൻറ്​ ട്രംപ്​. ബൗദ്ധിക സ്വത്തവകാശ ചോരണം ആരോപിച്ച്​ ചൈനീസ്​ ഉൽപന്നങ്ങൾക്ക്​ 5,000 കോടി ഡോളറി​​െൻറ തീരുവയാണ്​​ ചുമത്തുന്നത്​.

എന്നാൽ, ഇതിന്​ സമാനമായ രീതിയിൽ തിരിച്ചടി നൽകുമെന്ന്​ ചൈന പ്രതികരിച്ചു. അമേരിക്കൻ നടപടി ആഗോള വ്യാപാര യുദ്ധത്തിന്​ വഴിതുറക്കുമോ എന്ന്​ ആശങ്കയുണ്ട്​. വ്യാ​പാ​ര ക​രാ​റു​ക​ളി​ലു​ണ്ടാ​യ ഗു​രു​ത​ര പി​ഴ​വു​ക​ൾ​ക്ക് ചൈ​ന​ക്കെ​തി​രെ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്ന് അ​മേ​രി​ക്ക​ൻ വ്യാ​പാ​ര പ്ര​തി​നി​ധി​ക​ൾ (യു.​എ​സ്.​ടി.​ആ​ർ) നേരത്തെ വ്യക്​തമാക്കിയിരുന്നു.

അ​മേ​രി​ക്ക​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വ്യാ​ജ പ​തി​പ്പു​ക​ൾ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി​. ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശ​ ചോരണത്തിലും സാ​ങ്കേ​തി​ക​വി​ദ്യ കൈ​മാ​റ്റ​ത്തി​ലു​ണ്ടാ​യ വീ​ഴ്ച​കളും മൂ​ലം ചൈ​ന​ക്കു​മേ​ൽ അ​മേ​രി​ക്ക ഉ​പ​രോ​ധ​മേ​ർ​പ്പെ​ടു​ത്തു​മെ​ന്ന് നേരെത്തെ റി​പ്പോ​ർ​ട്ടു​ക​ളുണ്ടായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more