1 GBP = 103.12

സൗഹൃദം ഊട്ടിയുറപ്പിച്ച് ഇന്ത്യയും ചൈനയും; ഷീ ജിങ് പിങ് അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും

സൗഹൃദം ഊട്ടിയുറപ്പിച്ച് ഇന്ത്യയും ചൈനയും; ഷീ ജിങ് പിങ് അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും

വുഹാന്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങും കൂടിക്കാഴ്ച നടത്തി. പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇരു നേതാക്കളുടേയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. അതേസമയം തര്‍ക്ക വിഷയങ്ങള്‍ ചര്‍ച്ചയായില്ല. ഇരു രാജ്യങ്ങളും തമ്മില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ തുടരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്ത വര്‍ഷം രാജ്യം സന്ദര്‍ശിക്കാന്‍ ചൈനീസ് പ്രസിഡന്റിനെ ക്ഷണിക്കുകയും ചെയ്തു.

മാവോ സെ തൂങ്ങിന്റെ അവധിക്കാല വസതിയായിരുന്ന വുഹാനിലാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ലോസ സമാധാനത്തിനും പുരോഗതിക്കും ശക്തമയാ സംഭാവനകള്‍ നല്‍കാന്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും സാധിക്കുമെന്ന് ഷീ ജിങ് പിങ്ങ് അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തില്‍ പുരോഗതിയുണ്ടെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ വൈകിട്ടാണ് പ്രധാനമന്ത്രി ചൈനയില്‍ എത്തിയത്. വുഹാനില്‍ എത്തിയ പ്രധാനമന്ത്രിയെ ഷീ നേരിട്ട് സ്വീകരിച്ചു. ഇത് രണ്ടാം തവണയാണ് മോഡിയെ തലസ്ഥാന നഗരമായ ബീജിംഗിന് പുറത്ത് ചൈനീസ് പ്രസിഡന്റ് സ്വീകരിക്കുന്നത്. ഇക്കാര്യത്തിലുള്ള സന്തോഷം പ്രധാനമന്ത്രി രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more