1 GBP = 104.25
breaking news

ചൈനീസ് കടന്നുകയറ്റം തടയുന്നതിൽ യോജിച്ച് യു.എസും ജപ്പാനും

ചൈനീസ് കടന്നുകയറ്റം തടയുന്നതിൽ യോജിച്ച് യു.എസും ജപ്പാനും

വാ​ഷി​ങ്ട​ൺ: കി​ഴ​ക്ക​ൻ ചൈ​ന ക​ട​ലി​ലെ​യും ദ​ക്ഷി​ണ ചൈ​ന ക​ട​ലി​ലെ​യും നി​ല​വി​ലെ സ്ഥി​തി മാ​റ്റാ​നു​ള്ള ചൈ​ന​യു​ടെ ശ്ര​മ​ങ്ങ​​ളെ ത​ട​യു​ന്ന കാ​ര്യ​ത്തി​ൽ യോ​ജി​ച്ച് യു.​എ​സ് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​നും ജാ​പ്പ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി ഫ്യൂ​മി​യോ കി​ഷി​ദ​യും.

സ്വ​ത​ന്ത്ര​വും തു​റ​ന്ന​തു​മാ​യ യു.​എ​സും ജ​പ്പാ​നും ത​മ്മി​ലു​ള്ള ദീ​ർ​ഘ​കാ​ല സ​ഖ്യ​മാ​ണ് ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഇ​ന്തോ-​പ​സ​ഫി​ക് മേ​ഖ​ല​യി​ലും ലോ​ക​മെ​മ്പാ​ടു​മു​ള്ള സ​മാ​ധാ​ന​ത്തി​ന്റെ​യും സു​ര​ക്ഷ​യു​ടെ​യും അ​ടി​സ്ഥാ​ന​ശി​ല​യെ​ന്ന് 80 മി​നി​റ്റ് ഓ​ൺ​​ലൈ​ൻ യോ​ഗ​ത്തി​ൽ ബൈ​ഡ​ൻ പ​റ​ഞ്ഞു. ഇ​ന്തോ-​പ​സ​ഫി​ക് മേ​ഖ​ല​യി​ലും അ​തി​ന​പ്പു​റ​മു​ള്ള സ​ഖ്യ​ക​ക്ഷി​ക​ളു​മാ​യും പ​ങ്കാ​ളി​ക​ളു​മാ​യും യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്ന് ബൈ​ഡ​നും കി​ഷി​ദ​യും പ​റ​ഞ്ഞു. 

ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര മേ​ഖ​ല​യി​ൽ സ്വാ​ധീ​നം വ​ർ​ധി​പ്പി​ക്കാ​ൻ ഉ​റ്റു​നോ​ക്കു​ക​യാ​ണ് ചൈ​ന. ത​ർ​ക്ക​മു​ള്ള ദ​ക്ഷി​ണ ചൈ​ന ക​ട​ലിൽ കൃ​ത്രി​മ ദ്വീ​പു​ക​ളും സൈ​നി​ക നി​ർ​മി​തി​ക​ളും ചൈ​ന ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. കി​ഴ​ക്ക​ൻ ചൈ​ന ക​ട​ലി​ൽ ജ​പ്പാ​നു​മാ​യും ചൈ​ന​ക്ക് ത​ർ​ക്ക​മു​ണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more