1 GBP = 104.21
breaking news

തായ്‌വാൻ ലക്ഷ്യമിട്ട് ചൈനയുടെ യുദ്ധവിമാനങ്ങൾ; നിഷേധിച്ച് ചൈന

തായ്‌വാൻ ലക്ഷ്യമിട്ട് ചൈനയുടെ യുദ്ധവിമാനങ്ങൾ; നിഷേധിച്ച് ചൈന

തായ്പെയ്: തായ്‌വാനു ചുറ്റും വട്ടമിട്ടു പറന്ന് ചൈനയുടെ യുദ്ധവിമാനങ്ങളെന്ന് റിപ്പോർട്ട്. ഇത്, ഒരു സായുധ അധിനിവേശത്തിന് കളമൊരുക്കുകയാണെന്നാണ് വിദേശ മാധ്യമങ്ങൾ വിലയിരുത്തുന്നത്.

തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ച് ചൈനീസ് യുദ്ധവിമാനങ്ങൾ പ്രവേശിക്കുന്നുവെന്ന പരാതി തായ്‌വാൻ സ്ഥിരമായി ഉയർത്തുന്നുണ്ട്. ഒരു വർഷത്തോളമായി ഇത്തരം സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നു. തെക്കൻ, തെക്കുപടിഞ്ഞാറൻ മേഖല കേന്ദ്രീകരിച്ചാണ് ഇത്തരം സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്.

എന്നാൽ, തയ്‌വാന്റെ അസ്ഥിത്വം നിരാകരിക്കുന്ന ചൈന ഈ ആരോപണം നിഷേധിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം, തായ്‌വാൻ ചൈനയുടെ ഭാഗമാണ്. യുദ്ധവിമാനങ്ങൾ പറന്നത് ചൈനീസ് വ്യോമമേഖലയിൽ മാത്രമാണെന്നാണ് ചൈന പറയുന്നത്. നിലവിൽ, റഷ്യയുടെ ഉക്രൈൻ അധിനിവേശം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത്, ചൈനയുടെ ഇത്തരം പ്രവർത്തികൾ തായ്‌വാൻ ഗുരുതരമായിത്തന്നെയാണ് കാണുന്നത്. സംഭവത്തെ തുടർന്ന്, തായ്‌വാൻ വ്യോമസേനയ്ക്ക് ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more