1 GBP = 103.68
breaking news

തായ്​വാനില്‍ സൈനിക അധിനിവേശത്തിന് ചൈന തയാറെടുക്കുന്നെന്ന് റിപ്പോര്‍ട്ട്

തായ്​വാനില്‍ സൈനിക അധിനിവേശത്തിന് ചൈന തയാറെടുക്കുന്നെന്ന് റിപ്പോര്‍ട്ട്

ബെയ്ജിങ്: ചൈനയുടെ തെക്കുകിഴക്കന്‍ തീരത്ത് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പി.എല്‍.എ) സാന്നിധ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. പഴയ ഡി.എഫ്-11, ഡി.എഫ്-15 എന്നിവക്ക് പകരം ഏറ്റവും നൂതന ഹൈപ്പര്‍സോണിക് മിസൈല്‍ ഡി.എഫ്-17 ചൈന മേഖലയില്‍ വിന്യസിച്ചതായി പേര് വെളിപ്പെടുത്താത്ത വൃത്തങ്ങള്‍ അറിയിച്ചതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് പറയുന്നു.

തായ്​വാനില്‍ സൈനിക അധിനിവേശത്തിനുള്ള തയാറെടുപ്പാണിതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റി​െൻറ റിപ്പോര്‍ട്ട് ഉദ്ധരിച്ച് നിരീക്ഷകര്‍ വ്യക്തമാക്കുന്നു.

ഇതുകൂടാതെ, ഫുജിയാനിലെയും ഗ്വാങ്ഡോങ്ങിലെയും റോക്കറ്റ് ഫോഴ്സിന്റെയും നാവിക സേനയുടെയും താവളങ്ങള്‍ കൂടുതല്‍ വികസിപ്പിച്ചതായി ഉപഗ്രഹ ചിത്രങ്ങള്‍ തെളിയിക്കുന്നു എന്ന് കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കന്‍വ ഡിഫന്‍സ് റിവ്യൂവിന്റെ റിപ്പോര്‍ട്ടും അറിയിക്കുന്നു.

തായ്​വാന്‍, കോവിഡ് വ്യാപനം തുടങ്ങിയ വിഷയങ്ങളില്‍ ചൈനയും അമേരിക്കയും തമ്മില്‍ ഭിന്നത രൂക്ഷമായിരിക്കുന്നതിനിടയിലാണ് ഹൈപ്പര്‍സോണിക് മിസൈല്‍ വിന്യസിച്ചതടക്കമുള്ള വിവരങ്ങള്‍ ലഭിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more