1 GBP = 103.87
breaking news

പുടിനെ അ​ഭി​ന​ന്ദി​ച്ച്​ ചൈ​ന​യും ഇറാനും, മൗ​നം പാ​ലി​ച്ച്​ പ​ടി​ഞ്ഞാ​റ​ൻ രാ​ജ്യ​ങ്ങ​ൾ

പുടിനെ അ​ഭി​ന​ന്ദി​ച്ച്​ ചൈ​ന​യും ഇറാനും, മൗ​നം പാ​ലി​ച്ച്​ പ​ടി​ഞ്ഞാ​റ​ൻ രാ​ജ്യ​ങ്ങ​ൾ

ല​ണ്ട​ൻ: നാ​ലാം ത​വ​ണ റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വ്ലാ​ദി​മി​ർ പു​ടി​ന്​ അ​ഭി​ന​ന്ദ​ന​വു​മാ​യി വി​വി​ധ ലോ​ക രാ​ജ്യ​ങ്ങ​ൾ രം​ഗ​ത്തെ​ത്തി. എ​ന്നാ​ൽ, വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ റ​ഷ്യ​യു​മാ​യി ഇ​ട​ഞ്ഞു നി​ൽ​കു​ന്ന പ​ടി​ഞ്ഞാ​റ​ൻ രാ​ജ്യ​ങ്ങ​ൾ പ്ര​തി​ക​ര​ണ​മ​റി​യി​ക്കാ​ത്ത​ത്​ ശ്ര​ദ്ധേ​യ​മാ​യി.

റ​ഷ്യ​യു​മാ​യി അ​ടു​ത്ത ബ​ന്ധം തു​ട​രു​ന്ന ചൈ​ന​യാ​ണ്​ പു​ടി​നെ അ​ഭി​ന​ന്ദി​ച്ച്​ ആ​ദ്യ​മാ​യി രം​ഗ​ത്തെ​ത്തി​യ രാ​ജ്യ​ങ്ങ​ളി​ലൊ​ന്ന്. പു​ടി​​െൻറ കാ​ല​ത്ത്​ ചൈ​ന-​റ​ഷ്യ ബ​ന്ധം ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​ന്ന​തി​യി​ലെ​ത്തി​യ​താ​യി ചൈ​നീ​സ്​ പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ൻ​പി​ങ്​ പ​റ​ഞ്ഞു.

ഇ​റാ​ൻ, ക​സാ​ഖ്​​​സ്​​താ​ൻ, വെ​നി​േ​സ്വ​ല, ബൊ​ളീ​വി​യ, ക്യൂ​ബ എ​ന്നീ രാ​ജ്യ​ങ്ങ​ളും പു​ടി​നെ അ​ഭി​ന​ന്ദി​ച്ച്​ രം​ത്തെ​ത്തി. ജ​ർ​മ​നി മാ​ത്ര​മാ​ണ്​ റ​ഷ്യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്​ സം​ബ​ന്ധി​ച്ച്​ പ്ര​തി​ക​ര​ണം ന​ട​ത്തി​യ ഏ​ക പ​ടി​ഞ്ഞാ​റ​ൻ രാ​ജ്യം. ​

പു​ടി​ൻ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ റ​ഷ്യ ‘സ​ങ്കീ​ർ​ണ പ​ങ്കാ​ളി’​യാ​യി തു​ട​രു​മെ​ന്നാ​ണ്​ ജ​ർ​മ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ്ര​തി​ക​രി​ച്ച​ത്. ക്രീ​മി​യ, സി​റി​യ പ്ര​ശ്​​ന​ങ്ങ​ളി​ൽ റ​ഷ്യ​യു​മാ​യി യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളും അ​മേ​രി​ക്ക​യും ത​ർ​ക്ക​ത്തി​ലാ​ണ്. ഇ​ത്​ പ്ര​തി​ക​ര​ണ​ത്തി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്കാ​ൻ കാ​ര​ണ​മാ​യ​താ​യാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more