1 GBP = 104.27
breaking news

ചൈനയിൽ പുതിയ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടു; വിമാനങ്ങൾ റദ്ദാക്കി, സ്‌കൂളുകൾ അടച്ചു

ചൈനയിൽ പുതിയ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടു; വിമാനങ്ങൾ റദ്ദാക്കി, സ്‌കൂളുകൾ അടച്ചു

ബെയ്ജിംഗ്: ലോകത്തെ ഭീതിയിലാക്കി വീണ്ടും ചൈനയിൽ പുതിയ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടു. എന്നാൽ അധികൃതർ ഇതിനെ കുറിച്ചുള്ള സൂചനകൾ വെളിയിൽ വിട്ടിട്ടില്ല. സംഭവം പുറത്തായതോടെ അധികൃതർ നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി. കൂടാതെ സ്‌കൂളുകളും അടച്ചിരിക്കുകയാണ്. മറ്റ് രാജ്യങ്ങൾ താൽക്കാലികമായി നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ ശ്രമിക്കുമ്പോഴും, കർശനമായ അതിർത്തി അടച്ചുപൂട്ടലുകളും ടാർഗെറ്റുചെയ്‌ത ലോക്ക്ഡൗണുകളും ഉപയോഗിച്ച് ബെയ്ജിംഗ് നിരന്തരമായ സീറോ-കോവിഡ് സമീപനം നിലനിർത്തുകയായിരുന്നു ചെയ്‌തത്‌.

എന്നാൽ ഇതെല്ലാം ചെയ്തിട്ടും ഇപ്പോൾ പുതിയ കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടതോടെ വൈറസിന്റെ ഉത്ഭവം ചൈനയിൽ തന്നെയാണെന്ന ലോക രാജ്യങ്ങളുടെ വാദം ശരിവെക്കുന്ന തരത്തിലാണ് കാര്യങ്ങൾ. പുതിയ വൈറസ് കൂടുതൽ അപകടകാരിയാണെന്നാണ് റിപോർട്ടുകൾ. ബീജിങ്ങിൽ ഇന്നലെ വ്യാപകമായ കോവിഡ് ടെസ്റ്റുകൾ നടത്തി. നിരവധി വിനോദസഞ്ചാരികളുടെ കൂട്ടത്തിലുള്ള ഒരു വൃദ്ധ ദമ്പതികളുമായി ഏറ്റവും പുതിയ പൊട്ടിത്തെറി ബന്ധപ്പെട്ടിരിക്കുന്നു എന്നാണു അധികൃതരുടെ നിലപാട്.

ഷിയാൻ, ഗാൻസു പ്രവിശ്യ, ഇന്നർ മംഗോളിയ എന്നിവിടങ്ങളിലേക്ക് ഫ്‌ളൈറ്റിൽ പോകുന്നതിനു മുമ്പ് അവർ ഷാങ്ഹായിൽ താമസിച്ചിരുന്നു. ഡസൻ കണക്കിന് കേസുകൾ അവരുടെ യാത്രയുമായി ബന്ധപ്പെട്ട അഞ്ചിടങ്ങളിൽ ഉള്ള സമ്പർക്കത്തിൽ നിന്നാണ് എന്നാണ് അധികൃതർ പറയുന്നത് . തുടർന്ന് പ്രാദേശിക തലത്തിൽ അധികൃതർ ഇപ്പോൾ കൂട്ടപരിശോധന നടത്തുകയാണ്. ചൈനയിലെ വുഹാൻ ലാബിൽ നിന്നാണ് കൊറോണ വൈറസ് ആദ്യമായി പൊട്ടിപുറപ്പെട്ടതെന്നാണ് ലോക രാജ്യങ്ങളുടെ ആരോപണം.

ഇത് പിന്നീട് ആഗോള തലത്തിൽ വ്യാപിച്ചിരുന്നു. ഇപ്പോൾ ലോകം കൊറോണ വൈറസുമായി പോരാടി മുന്നോട്ടു പോകുമ്പോഴാണ് പുതിയ വൈറസ് എന്ന ഭീതി ഉണ്ടാകുന്നതു. എന്നാൽ ചൈനീസ് അധികൃതരോ മാധ്യമങ്ങളോ ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിടാൻ ഇപ്പോഴും തയാറായിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more