1 GBP = 103.54
breaking news

ചൈനയിലെ കോവിഡ് വ്യാപനം യൂ​റോപ്പിനെ ബാധിക്കില്ലെന്ന് ഡബ്ലുഎച്ച്ഒ

ചൈനയിലെ കോവിഡ് വ്യാപനം യൂ​റോപ്പിനെ ബാധിക്കില്ലെന്ന് ഡബ്ലുഎച്ച്ഒ

ചൈനയിലെ കോവിഡ് വ്യാപനം യൂറോപ്പിനെ ബാധിക്കില്ലെന്ന് ലോകകാര്യസംഘടന. ചൈനയിൽ നിന്ന​ുള്ള വിവരമനുസരിച്ച് നിലവിൽ യാതൊരുഭീഷണിയുമില്ലെന്ന് ഡബ്ലുഎച്ച്ഒ യൂറോപ്പ് ഡയരക്ടർ ഹാൻസ് കു​െഗ്ല പറഞ്ഞു. കോവിഡ് സാഹചര്യം വിലയിരുത്താൻ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കേണ്ടതുണ്ടെന്നും ക്ലൂഗെ അറിയിച്ചു. 

കോവിഡ് വ്യാപനം തടയുന്നതിനായി ശാസ്ത്രീയവും വിവേചന രഹിതവുമായ പ്രതിരോധ നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം ലോക രാജ്യങ്ങളോട് അഭ്യർഥിച്ചു. ​ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ​തോടെ ചൈനയിൽ കോവിഡ് വ്യാപനം രൂക്ഷമായിരുന്നു. പിന്നാലെ ​യൂറോപ്യൻ രാജ്യങ്ങളും ചൈനയിൽ നിന്നു വരുന്ന യാത്രക്കാർക്ക് പരിശോധന കർശനമാക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more