1 GBP = 103.87

പുതിയ ഭൂ അതിർത്തി നിയമം പാസാക്കി ചൈന

പുതിയ ഭൂ അതിർത്തി നിയമം പാസാക്കി ചൈന

ബെയ്​ജിങ്​: ഇ​ന്ത്യ​യു​മാ​യു​ള്ള അ​തി​ർ​ത്ത​ർ​ക്കം രൂ​ക്ഷ​മാ​യി​രി​ക്കെ, പ്രാ​ദേ​ശി​ക സു​ര​ക്ഷ​യും പ​ര​മാ​ധി​കാ​ര​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നെ​ന്ന പേ​രി​ൽ പു​തി​യ ഭൂ ​അ​തി​ർ​ത്തി നി​യ​മം പാ​സാ​ക്കി ചൈ​ന.

നാ​ഷ​ന​ൽ പീ​പ്​​ൾ​സ്​ കോ​ൺ​ഗ്ര​സ്​ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ നി​യ​മ​ത്തെ പി​ന്തു​ണ​ച്ചു. അ​തി​ർ​ത്തി​യി​ലെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള വ്യ​വ​സ്​​ഥ​ക​ൾ അ​ട​ങ്ങി​യ​താ​ണ്​ പു​തി​യ നി​യ​മം.

അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക വി​ക​സ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​ന്​ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്താ​നും നി​യ​മ​ത്തി​ൽ ശി​പാ​ർ​ശ​യു​ണ്ട്. 2022 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ​ നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​വു​ക. നി​ല​വി​ൽ ഇ​ന്ത്യ​യും ഭൂ​ട്ടാ​നു​മാ​യി ചൈ​ന​യു​ടെ അ​തി​ർ​ത്തി​ത്ത​ർ​ക്കം നി​ല​നി​ൽ​ക്കു​ക​യാ​ണ്. 

12 രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള അ​തി​ർ​ത്തി​ത്ത​ർ​ക്കം പ​രി​ഹ​രി​ച്ചു​വെ​ന്നാ​ണ്​ ചൈ​ന​യു​ടെ അ​വ​കാ​ശ​വാ​ദം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more