1 GBP = 104.26
breaking news

കുഴല്‍ക്കിണറില്‍ അകപ്പെട്ട കുട്ടിയെ ഏഴ് മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ ജീവനോടെ പുറത്തടുത്തു

കുഴല്‍ക്കിണറില്‍ അകപ്പെട്ട കുട്ടിയെ ഏഴ് മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ ജീവനോടെ പുറത്തടുത്തു

ഭുവനേശ്വര്‍: ഒഡിഷയിലെ അംഗുല്‍ ജില്ലയില്‍ കുഴല്‍ക്കിണറില്‍ അകപ്പെട്ട മൂന്ന് വയസുകാരിയെ ഏഴ് മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ ജീവനോടെ പുറത്തടുത്തു. രാധ സാധുവെന്ന കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി അപകട നില തരണം ചെയ്തതായാണ് വിവരം.

ജമുനാലി പഞ്ചായത്തിലെ ഗുല്‍സാര്‍ ഗ്രാമത്തിലെ താമസക്കാരനായ സന്തോഷ് സാധുവിന്റെ മകളായ രാധ ഇന്ന് രാവിലെ 9 മണിയോടെ മറ്റ് കുട്ടികളുമായി കളിക്കുന്നതിനിടെയാണ് അബദ്ധത്തില്‍ കുഴല്‍ക്കിണറില്‍ വീണുപോയത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസിലെ അംഗങ്ങള്‍ ചേര്‍ന്ന് 4.45ഓടെ കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിച്ചതായി അധികൃതര്‍ അറിയിച്ചു.

കിണറിന്റെ ആറ്അടി അകലെ ആഴത്തില്‍ മറ്റൊരു കുഴി കുത്തി ഏഴ് മണിക്കൂറോളം നീണ്ട അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ പുറത്തെത്തിച്ചത്. ഇതിന് പിന്നാലെ കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിച്ച ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് രംഗത്തെത്തി.

ഇത്തരം രക്ഷാ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും കുട്ടി എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more