1 GBP = 103.89
breaking news

ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട കാ​റി​​ൽ അ​ഞ്ചു വ​യ​സ്സു​കാ​ര​ൻ ശ്വാ​സം​മു​ട്ടി മ​രി​ച്ചു

ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട കാ​റി​​ൽ അ​ഞ്ചു വ​യ​സ്സു​കാ​ര​ൻ ശ്വാ​സം​മു​ട്ടി മ​രി​ച്ചു

പു​ണെ: ന​ഗ​ര​​പ്രാ​ന്ത​ത്തി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കി​ട​ന്ന കാ​റി​ൽ അ​ബ​ദ്ധ​ത്തി​ൽ കു​ടു​ങ്ങി​പ്പോ​യ അ​ഞ്ചു വ​യ​സ്സു​കാ​ര​ൻ പൊ​ള്ള​ലേ​റ്റും ശ്വാ​സം​മു​ട്ടി​യും മ​രി​ച്ചു. കാ​റി​ന​ക​ത്തെ ചൂ​ടി​ൽ മു​ഖ​വും ക​ഴു​ത്തും ത​ല​യും പൊ​ള്ളി​യ നി​ല​യി​ൽ കു​ട്ടി​യു​ടെ ജീ​വ​ന​റ്റ ശ​രീ​രം ക​​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

ഉ​ച്ച​ക്കു​ശേ​ഷം കൂ​ട്ടു​കാ​രോ​ടൊ​പ്പം ക​ളി​ക്കാ​നാ​യി വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ ക​ര​ൺ പാ​ണ്ഡെ എ​ന്ന ബാ​ല​നാ​ണ്​ ദാ​രു​ണ​മാ​യി ജീ​വ​ൻ .വെ​ടി​ഞ്ഞ​ത്​ ചൂ​ടി​ൽ​നി​ന്ന്​ ര​ക്ഷ​തേ​ടി കാ​റി​ന​ക​ത്ത്​ ക​യ​റി​യ ബാ​ല​ൻ അ​ബ​ദ്ധ​ത്തി​ൽ അ​തി​ന​ക​ത്ത്​ കു​​ടു​ങ്ങി​പ്പോ​യ​താ​വാ​മെ​ന്ന്​ പൊ​ലീ​സ്​ പ​റ​യു​ന്നു. കാ​ണാ​താ​യ കു​ട്ടി​യെ തേ​ടി മ​ണി​ക്കൂ​റു​ക​ൾ തി​ര​ച്ചി​ൽ ന​ട​ത്തി​യ​തി​നൊ​ട​ു​വി​ൽ ആ​ണ്​ പൊ​ള്ളി​യ ശ​രീ​ര​വു​മാ​യി വീ​ട്ടു​കാ​രും പൊ​ലീ​സും കാ​റി​ന​ക​ത്ത്​ ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം കാ​ണു​ന്ന​തി​ന്​ ആ​റു മ​ണി​ക്കൂ​ർ മു​െ​മ്പ​ങ്കി​ലും കു​ട്ടി അ​തി​ന​ക​ത്ത്​ അ​ക​പ്പെ​ട്ടി​രി​ക്കാ​മെ​ന്ന്​ പൊ​ലീ​സ്​ ക​രു​തു​ന്നു. ആ​ഴ്​​ച​ക​ളാ​യി ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കാ​ണ​പ്പെ​ട്ട കാ​റി​​െൻറ ഉ​ട​മ ആ​രാ​ണെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more