1 GBP = 103.68

ഷിക്കാഗോയിൽ രണ്ടു നില പാർപ്പിട സമുച്ചയത്തിന്​ തീപിടിച്ച്​ ആറു കുട്ടികൾ ഉൾപ്പെടെ എട്ടു പേർ മരിച്ചു

ഷിക്കാഗോയിൽ രണ്ടു നില പാർപ്പിട സമുച്ചയത്തിന്​ തീപിടിച്ച്​ ആറു കുട്ടികൾ ഉൾപ്പെടെ എട്ടു പേർ മരിച്ചു

ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ രണ്ടു നില പാർപ്പിട സമുച്ചയത്തിന്​ തീപിടിച്ച്​ ആറു കുട്ടികൾ ഉൾപ്പെടെ എട്ടു പേർ മരിച്ചു. ഒരു കുട്ടി ഗുരുതരാവസ്​ഥയിൽ ആശുപത്രിയിൽ ചികിത്​സയിലാണ്​. അഗ്​നി ശമന സേനാംഗത്തിനു​ം പരിക്കേറ്റിട്ടുണ്ട്​.

തീപിടിക്കാനുള്ള കാരണം വ്യക്​തമല്ല. എന്നാൽ ജൂണിൽ നടന്ന പരിശോധനയിൽ കെട്ടിടം അപകടകരമായ അവസ്​ഥയിലാണെന്ന്​ അധികൃതർ കണ്ടെത്തിയിരുന്നു.

അതേസമയം, വീടിന്​ തീപിടിച്ചു​വെന്നറിഞ്ഞ ഒരു സ്​ത്രീയാണ്​ സമീപവാസികളായ നിരവധി പേരെ രക്ഷിച്ചതെന്ന്​ അഗ്​നിശമന സേനാംഗങ്ങൾ പറഞ്ഞു. തീപിടിക്കുന്നത്​ കണ്ട ഉടൻ അവർ സമീപത്തെ മുറികളിലെല്ലാം ചെന്ന്​ വിവരം പറഞ്ഞു. ഇതു വഴ​ി നിരവധി പേരുടെ ജീവനാണ്​ രക്ഷിക്കാനായതെന്നും അഗ്​നിശമന സേനാംഗങ്ങൾ അറിയിച്ചു​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more