1 GBP = 103.96

സ്റ്റീഫൻ ഹോക്കിങ് അനുസ്മരണ സമ്മേളനം മെയ് 16ന് ഓക്സ്ഫോർഡിൽ…

സ്റ്റീഫൻ ഹോക്കിങ് അനുസ്മരണ സമ്മേളനം മെയ് 16ന് ഓക്സ്ഫോർഡിൽ…
ലിയോസ് പോൾ
ഓക്സ്ഫോർഡ്:-  ശാസ്ത്രം എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും, അതിലൂടെ പുരോഗതി എല്ലാവർക്കും ഉണ്ടാകണമെന്നും നിരന്തരം പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയും;ശാസ്ത്രീയ കണ്ടെത്തലുകളെയും സിദ്ധാന്തങ്ങളെയും ജനകീയമാക്കാൻ മരണം വരെ തൻ്റെ ആരോഗ്യപരമായ പരിമിതികളെ പോലും അവഗണിച്ചു കൊണ്ട്  പ്രയത്നിച്ച മഹാനായ മനുഷ്യസ്നേഹി സ്റ്റീഫൻ ഹോക്കിങ്ങിനെ യുകെ യിലെ പുരോഗമന ജനാധിപത്യ പ്രസ്ഥാനമായ ചേതന യു കെ അനുസ്മരിക്കുന്നു.  എസ്സെൻസ് യു കെ യുടെ സഹകരണത്തോടു കൂടി ഈ വരുന്ന ബുധനാഴ്ച്ച മെയ് 16 ന് വൈകിട്ട് 5.30 മുതൽ രാത്രി 9 മണി വരെ ഓക്‌സ്‌ഫോർഡിലെ നോർത്ത് വേ ഇവൻജലിക്കൽ ചർച് ഹാളിൽ  നടത്തുന്ന സ്റ്റീഫൻ ഹോക്കിങ് അനുസ്മരണ സമ്മേളനത്തിൽ പ്രശസ്ത ശാസ്ത്ര പ്രചാരകനും, സംവാദകനും,ഗ്രന്ഥകാരനും  നവ മാധ്യമങ്ങളിലെ സജീവ സാന്നിദ്ധ്യവുമായിട്ടുള്ള  ശ്രീ രവിചന്ദ്രൻ സി മുഖ്യ പ്രഭാഷണം നടത്തും.
സ്റ്റീഫൻ ഹോക്കിങ്ങിനെ അനുസ്മരിച്ചു കൊണ്ടും ആധുനിക സമൂഹത്തിൽ ശാസ്ത്രീയ അവബോധത്തിൻ്റെ ആവശ്യകതയെക്കുറിച്ചുമുള്ള ഒരു മണിക്കൂർ പ്രഭാഷണത്തിന് ശേഷം 2  മണിക്കൂർ സമയം സദസ്യർക്ക് ശാസ്ത്രം,മാനവികത,ജനാധിപത്യം,മതനിരപേക്ഷത തുടങ്ങിയ കാലിക പ്രസക്തിയുള്ളതും പുരോഗമനപരവുമായ വ്യത്യസ്ത വിഷയങ്ങളിൽ അദ്ദേഹവുമായി സംവദിക്കാൻ അവസരം ഒരുക്കുന്നു.
മെച്ചപ്പെട്ട ഒരു സംഭാഷണ പരിസരം രൂപപ്പെടുത്തുകയും അതിലൂടെ മികച്ച സാമൂഹ്യ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വേണ്ടി ചേതന ഒരുക്കുന്ന ഈ വൈജ്ഞാനിക സദസ്സിലേക്ക് ഒരുമിച്ചിരിക്കാനും വർത്തമാനം പറയാനും ഇഷ്ടപ്പെടുന്ന എല്ലാ ജനാധിപത്യ വിശ്വാസികളെയും കക്ഷി രാഷ്ട്രീയ ഭേദമന്യേ ;ജാതി-മത, വർഗ്ഗ, വർണ്ണ, ലിംഗ വ്യത്യാസം കൂടാതെ ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നു.ഈ പരിപാടിയിൽ എത്തിച്ചേരുന്ന എല്ലാവർക്കും ലഖു ഭക്ഷണം ക്രമീകരിച്ചിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more