1 GBP = 103.91

കേരളത്തിൻ്റെ ആദരണീയനായ സ്പീക്കർ പി.ശ്രീരാമകൃഷ്ണന് ചേതന UK സ്വീകരണം നൽകി

കേരളത്തിൻ്റെ ആദരണീയനായ സ്പീക്കർ പി.ശ്രീരാമകൃഷ്ണന് ചേതന UK സ്വീകരണം നൽകി

ലിയോസ് പോൾ

കേരളത്തിൻ്റെ നിയമനിർമ്മാണസഭയുടെ കാവലാളായിട്ടുള്ള സ്പീക്കർ പി.ശ്രീരാമകൃഷ്ണന് UK മലയാളികളുടെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലക്കകത്തു കഴിഞ്ഞ ഒരു പതിറ്റാണ്ടായി പ്രവർത്തിച്ചു വരുന്ന പുരോഗമന ജനാധിപത്യ പ്രസ്ഥാനമായ ചേതന UK സ്വീകരണം നൽകി.യുക്മ സംഘടിപ്പിച്ച കേരള പൂരം പരിപാടിയുടെ ഔപചാരിക ഉത്‌ഘാടനം നിർവ്വഹിക്കുന്നതിനായി UK യിൽ എത്തിയതായിരുന്നു അദ്ദേഹം.

ഓക്‌സ്‌ഫോർഡിലെ സേക്രഡ് ഹാർട് ചർച് ഹാളിൽ നടന്ന ചേതന UK ഓക്‌സ്‌ഫോർഡ് യൂണിറ്റിന്റെ സ്വീകരണ യോഗത്തിൽ ചേതന UK സെക്രട്ടറി ലിയോസ് പോൾ സ്വാഗതവും യൂണിറ്റ് സെക്രട്ടറി എബ്രഹാം മാരാമൺ നന്ദിയും രേഖപ്പെടുത്തി.പ്രവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവാസി ചിട്ടിയും ലോക കേരള സഭ പോലുള്ള കൂട്ടായ്മകളും അടക്കം നിരവധി കർമ്മ പദ്ധതികൾക്ക് രൂപം കൊടുത്തിട്ടുള്ള ഒരു സർക്കാരാണ് കേരളത്തിൽ ഉള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മലയാളികളുടെയാകെ ഭാഷാപരവും സാംസ്കാരികവുമായ സ്വത്വത്തെ സംരക്ഷിക്കുവാൻ പ്രതിജ്ഞാബദ്ധമായിട്ടുള്ള കേരള സർക്കാർ ആവിഷ്കരിക്കുന്ന പരിപാടികൾക്കെല്ലാം ക്രിയാത്മക പിന്തുണ നൽകുകയും എല്ലാ ജനവിഭാഗങ്ങളിലേക്കും അവ എത്തിക്കുകയും ചെയ്യാൻ ചേതന പോലുള്ള പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നോട്ടുള്ള പ്രയാണത്തിന് ചേതനക്ക് എല്ലാവിധ ആശംസകൾ നേരുന്നതായും അദ്ദേഹം അറിയിച്ചു.ഓക്‌സ്‌ഫോർഡ് യൂണിറ്റ് കമ്മിറ്റി അംഗങ്ങളോടും കുടുംബാംഗങ്ങളോടുമൊപ്പം അത്താഴ വിരുന്നിനു ശേഷമാണ് യോഗം പിരിഞ്ഞത്.

ചേതന UK യുടെ ബോൺമൗത് യൂണിറ്റിന്റെ സ്വീകരണ യോഗം പൂളിലെ കിൻസൺ കമ്മ്യൂണിറ്റി സെൻട്രലിൽ വച്ച് നടന്നു.ചേതന UK ട്രെഷറർ ശ്രീകുമാർ സ്വാഗതവും പ്രസിഡന്റ് സുജു ജോസഫ് നന്ദിയും പറഞ്ഞ യോഗത്തിൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ബ്രിട്ടണിന്റെ ജനറൽ സെക്രട്ടറി ഹർസെവ് ബൈൻസും സന്നിഹിതനായിരുന്നു.
മതവർഗീയതയും മതതീവ്രവാദവും, ജാതീയതയും അനുദിനം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന UK മലയാളികളുടെ സാമൂഹ്യചുറ്റുപാടുകളിൽ അതിനെതിരെയുള്ള ഏറ്റവും മികച്ച പ്രതിരോധം ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ് എന്ന് തിരിച്ചറിഞ്ഞു അതിന് വേണ്ടി പ്രയത്നിക്കുന്ന ചേതനക്ക് വളരെയേറെ പ്രചോദനം പകർന്നു നൽകിക്കൊണ്ടാണ് ഈ സ്വീകരണ യോഗങ്ങൾ കടന്നു പോയതെന്ന് ചേതന UK എക്സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more