1 GBP = 103.97

കരുത്തും ആവേശവും പകര്‍ന്ന് ചേതന ഓക്‌സ്‌ഫോര്‍ഡ് യൂണിറ്റിന്റെ പുതുവത്സരാഘോഷം

കരുത്തും ആവേശവും പകര്‍ന്ന് ചേതന ഓക്‌സ്‌ഫോര്‍ഡ് യൂണിറ്റിന്റെ പുതുവത്സരാഘോഷം

ഓക്‌സ്‌ഫോര്‍ഡ്: യുകെ മലയാളികളുടെയിടയില്‍ സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന ചേതന യുകെ ഓക്‌സ്‌ഫോര്‍ഡ് യൂണിറ്റിന്റെ വാര്‍ഷികാഘോഷം അംഗങ്ങള്‍ക്ക് കരുത്തും ആവേശവും പകരുന്നതായി. പുതുവത്സര ദിനത്തില്‍ ഓക്‌സ്‌ഫോര്‍ഡിലെ സേക്രട്ട്ഹാര്‍ട്ട് ചര്‍ച്ച് ഹാളില്‍ സംഘടിപ്പിച്ച യൂണിറ്റ് കുടുംബ കൂട്ടായ്മയില്‍ മുഴുവന്‍ കുടുംബങ്ങളുടെയും സാന്നിദ്ധ്യം ശ്രദ്ധേയമായി. ആഘോഷ പരിപാടികളില്‍ ചേതന യുകെ പ്രസിഡന്റ് ശ്രീ വിനോ തോമസും ജനറല്‍ സെക്രെട്ടറി ശ്രീ ജെ എസ് ശ്രീകുമാറും മുഖ്യാതിഥികളായി പങ്കെടുത്തു.

യൂണിറ്റ് ജനറല്‍ സെക്രെട്ടറി ശ്രീ എബ്രഹാം തോമസിന്റെ അദ്ധ്യക്ഷതയില്‍ വൈകുന്നേരം നാല് മണിയോടെ ആരംഭിച്ച യോഗത്തില്‍ ആഘോഷ പരിപാടികള്‍ പ്രസിഡന്റ് ശ്രീ വിനോ തോമസ് ഉത്ഘാടനം ചെയ്തു. യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം എല്ലാ അംഗങ്ങള്‍ക്കും നന്ദി പ്രകാശിപ്പിച്ചു. സംഘടനയുടെ പ്രവര്‍ത്തങ്ങള്‍ വിശദീകരിച്ച ജനറല്‍ സെക്രെട്ടറി ശ്രീ ജെ എസ് ശ്രീകുമാര്‍ യൂണിറ്റിന്റെ ഉത്തരവാദിത്വങ്ങള്‍ അംഗങ്ങളെ ബോധ്യപ്പെടുത്തി. ചേതന യുകെ ട്രഷറര്‍ ശ്രീ ലിയോസ് പോള്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. പ്രാദേശികവും, ദേശീയവും സാര്‍വ്വദേശീയവുമായ നിരവധി വിഷയങ്ങളെ സംബന്ധിച്ച് സംവാദവും സംഘടിപ്പിച്ചിരുന്നു. സാമൂഹിക വിഷയങ്ങളില്‍ സംവാദങ്ങളും സെമിനാറുകളും എല്ലാ മാസവും സംഘടിപ്പിച്ച് കൊണ്ട് ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ യോഗത്തില്‍ ധാരണയായി.

കഴിഞ്ഞ വര്‍ഷമാണ് ചേതന യുകെയുടെ ഓക്‌സ്‌ഫോര്‍ഡ് യൂണിറ്റ് രൂപീകൃതമായത്. ഓക്‌സ്‌ഫോര്‍ഡിലെയും പരിസരപ്രദേശങ്ങളിലെയും നിരവധി കുടുംബങ്ങള്‍ ചേര്‍ന്ന് രൂപം കൊടുത്ത യൂണിറ്റിന് ട്രഷറര്‍ ശ്രീ ലിയോസ് പോളും യൂണിറ്റ് സെക്രട്ടറിയും എക്‌സിക്യുട്ടീവ് അംഗവുമായ ശ്രീ എബ്രഹാം തോമസും ചേര്‍ന്നാണ് നേതൃത്വം നല്‍കുന്നത്. അംഗങ്ങള്‍ ഒരുക്കിയ സ്‌നേഹവിരുന്നിന് ശേഷം ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more