1 GBP = 103.12

സ്റ്റീഫൻ ഹോക്കിങ് അനുസ്മരണ സമ്മേളനം മെയ് 16 ന് ഓക്‌സ്‌ഫോഡിൽ

സ്റ്റീഫൻ ഹോക്കിങ് അനുസ്മരണ സമ്മേളനം മെയ് 16 ന് ഓക്‌സ്‌ഫോഡിൽ

ഷാജി സ്കറിയ

ശാസ്ത്രത്തെയും,ശാസ്ത്രലോകത്തെ വികാസപരിണാമങ്ങളെയും ആധികാരികവും ലളിതവുമായി നവ മാധ്യമങ്ങളിലൂടെയും മറ്റു ദൃശ്യമാധ്യമങ്ങളിലൂടെയും മലയാളി സമൂഹത്തിന് പരിചയപ്പെടുത്തുന്ന കേരള ഗവണ്മെന്റിന്റെ ഈ വർഷത്തെ ശാസ്ത്ര സാഹിത്യ അവാർഡ് ജേതാവ് ശ്രീ രവിചന്ദ്രൻ സി; esSense UK യുടെ സഹകരണത്തോടു കൂടി ചേതന UK നടത്തുന്ന സ്റ്റീഫൻ ഹോക്കിങ് അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുന്നു.ഈ വരുന്ന മെയ് 16 ബുധനാഴ്ച്ച വൈകിട്ട് 5.30 മുതൽ 9 വരെ ഓക്‌സ്‌ഫോർഡിലെ നോർത്ത് വേ ഇവാൻജെലിക്കൽ ചർച് ഹാളിൽ വച്ച് 2018 മാർച്ച് 14 ന് ഈ ലോകത്തോട് യാത്ര പറഞ്ഞ വിശ്വവിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങിനെ അനുസ്മരിച്ചു കൊണ്ട് ചേരുന്ന സമ്മേളനത്തിൽ ഹോക്കിങ്ങിന്റെ സാമൂഹിക പ്രസക്തിയെപ്പറ്റിയും മറ്റ് വ്യത്യസ്തങ്ങളായ ശാസ്ത്ര വിഷയങ്ങളെപ്പറ്റിയും ശ്രീ രവിചന്ദ്രൻ സി മുഖ്യ പ്രഭാഷണം നടത്തും.തുടർന്ന് വ്യത്യസ്തങ്ങളായ വിഷയങ്ങളിൽ സദസ്യർക്ക് അദ്ദേഹവുമായി സംവദിക്കാൻ അവസരം ഒരുക്കുന്നു.സ്വന്തമായി നിലപാടുകളും സ്വതന്ത്രമായ ചിന്താശേഷിയുമുള്ള സമൂഹമാണ് പുരോഗതി പ്രാപിക്കുക.

നൂറ്റാണ്ടുകൾക്കു മുൻപ് ശാസ്ത്രത്തിന്റെ പടിവാതിൽക്കൽ ഒന്നെത്തി നോക്കാൻ പോലും മത മേലാളന്മാർ മനുഷ്യനെ അനുവദിച്ചില്ല എങ്കിൽ, ഇന്ന് അറിവിൻ്റെ ലോകം നമ്മുടെയെല്ലാം കൈവിരൽത്തുമ്പിലാണ്.ഇരുണ്ട യുഗത്തിലും ഇടുങ്ങിയ യുഗത്തിലും പെട്ടു പോകാതെ അറിവിൻ്റെ വിസ്മയ ലോകത്തേക്ക് സമൂഹത്തെ കൂട്ടികൊണ്ടു പോകാനും നമ്മുടെ ബോധ മനസ്സുകളിലെ അന്ധ വിശ്വാസങ്ങളും,അനാചാരങ്ങളും വിറ്റു കാശാക്കുന്ന കച്ചവട സംസ്കാരത്തെ തുറന്നു കാട്ടാനും വേണ്ടി വ്യക്തമായ കാഴ്ചപ്പാടുകളും രീതിശാസ്ത്രങ്ങളും നിരത്തി തുറന്നു സംവദിക്കുന്ന ഈ ശാസ്ത്രീയ സായാഹ്നത്തിലേക്ക് കക്ഷി രാഷ്ട്രീയ അതിർ വരമ്പുകൾക്കതീതമായി ഏവരെയും ചേതന UK സ്വാഗതം ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more