1 GBP = 103.21

ചെസ്റ്റർ ഉപതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് വമ്പൻ വിജയം

ചെസ്റ്റർ ഉപതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് വമ്പൻ വിജയം

ചെസ്റ്റർ: ബോറിസ് ജോൺസണും ലിസ് ട്രസ്സും പത്താം നമ്പറിൽ നിന്ന് പുറത്തായതിന് ശേഷമുള്ള ആദ്യത്തെ ഉപതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് വമ്പൻ വിജയം. ചെസ്റ്റർ ഉപതെരഞ്ഞെടുപ്പിലാണ് ലേബറിന്റെ ഉജ്ജ്വല പ്രകടനം.

17,309 വോട്ടുകൾ നേടി സാമന്ത ഡിക്‌സൺ തന്റെ പാർട്ടിക്ക് സീറ്റ് നിലനിർത്തി. 61% വോട്ട് വിഹിതം നേടിയ സാമന്ത കൺസർവേറ്റീവ് സ്ഥാനാർത്ഥിയേക്കാൾ 11,000 ത്തോളം വോട്ടുകളാണ് കൂടുതൽ നേടിയത്. ലേബർ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാൽ 2019-നെ അപേക്ഷിച്ച് 6,164 അധിക വോട്ടുകൾ നേടിയാണ് വിജയം.

1832 ന് ശേഷം ചെസ്റ്ററിലെ യാഥാസ്ഥിതികരുടെ ഏറ്റവും മോശം ഫലം കൂടിയാണിത്. കൺസർവേറ്റിവ് സ്ഥാനാർഥി ലിസ് വാർഡ്‌ലോയ്ക്ക് 6,335 വോട്ടുകൾ അല്ലെങ്കിൽ 22.4% മാത്രമാണ് ലഭിച്ചത്.

നേരത്തെ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ വേക്ക്ഫീൽഡ് ലേബർ അട്ടിമറി വിജയം നേടുകയും ടിവർട്ടൺ ഹോണിറ്റൺ തിരഞ്ഞെടുപ്പിൽ ലിബ് ഡെംസ് ചരിത്രവിജയം നേടുകയും ചെയ്തിരുന്നു. രണ്ട് വേനൽക്കാല ഉപതെരഞ്ഞെടുപ്പുകളിൽ കൺസർവേറ്റീവുകൾക്ക് വലിയ തിരിച്ചടി നേരിട്ട ശേഷം വന്ന തിരഞ്ഞെടുപ്പ് വീണ്ടും കനത്ത നിരാശയാണ് കൺസർവേറ്റിവുകൾക്ക് നൽകിയത്.

മുൻ സ്റ്റാഫ് അംഗത്തിൽ നിന്നുള്ള രണ്ട് ലൈംഗികാരോപണങ്ങൾ ശരിവച്ചതിനെത്തുടർന്ന് ഒക്ടോബറിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ലേബർ എംപി ക്രിസ് മാതസന്റെ രാജിയാണ് ചെസ്റ്റർ മത്സരത്തിന് കാരണമായത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more