1 GBP = 103.90

തുറന്നു ഒടുവിൽ ഇടുക്കി… ഇത് മൂന്നാം വട്ടം

തുറന്നു ഒടുവിൽ ഇടുക്കി… ഇത് മൂന്നാം വട്ടം

തൊടുപുഴ: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് 26 വര്‍ഷത്തിന് ശേഷം ഇടുക്കി അണക്കെട്ട് തുറന്നു. ട്രയല്‍ റണ്ണി​െൻറ  ഭാഗമായി ചെറുതോണി ഡാമി​െൻറ ഒരു ഷട്ടര്‍ ആണ് ഉയര്‍ത്തിയത്. വ്യാഴാഴ്ച ഉച്ചക്ക് 12.30 ഓടെ അഞ്ച് ഷട്ടറുകളില്‍ മധ്യത്തിലുള്ളതാണ് തുറന്നത്. 15 മിനിറ്റ് സമയം കൊണ്ട് ഷട്ടർ 50 സ​െൻറിമീറ്ററാണ് ഉയർത്തിയത്.

സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ ജലമാണ് ഒഴുക്കി വിടുന്നത്. നാല് മണിക്കൂര്‍  ഷട്ടര്‍ തുറന്നിടും. രാവിലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ഷട്ടര്‍ തുറന്ന് ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചത്. നാല് മണിക്കൂര്‍ കൊണ്ട് 7,200,00 ക്യുബിക് മീറ്റര്‍(0.72 ദശലക്ഷം ക്യുബിക് മീറ്റര്‍) ജലം നഷ്ടമാകും. ഇത് മൂന്നാം തവണയാണ് ഇടുക്കി ഡാം തുറന്നുവിടുന്നത്. 1981 ലായിരുന്നു ആദ്യം.

ഇതിന് മുമ്പ് 1992  ഒക്ടോബറിലാണ് തുറന്നത്. അന്ന് ഞായറാഴ്ച രാവിലെ തുറന്ന ഷട്ടര്‍ താഴ്ത്തിയത് അഞ്ചാം ദിവസം വൈകുന്നേരം അഞ്ചിനായിരുന്നു. മുമ്പ് രണ്ടു വട്ടവും 2401-2402 നും ഇടയിൽ ജലനിരപ്പ് എത്തിയപ്പോഴായിരുന്നു തുറന്നത്. ഇക്കുറി ആദ്യമായാണ് 2399 അടിയിലെത്തിയപ്പോഴേക്ക് തുറന്നത്. ഇതാദ്യമാണ് മൺസൂൺ മഴയിൽ ഇടുക്കി അണക്കെട്ട് നിറയുന്നതും പരീക്ഷണ തുറക്കലും ഇതാദ്യം.

idukki-dam

ഷട്ടർ ഉയർത്തുന്നതിന് മുന്നോടിയായി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ചെറുതോണി അണക്കെട്ടിന്‍റെ താഴെയുള്ളവരും പെരിയാറിന്‍റെ ഇരുകരകളിലും 100 മീറ്റർ ചുറ്റളവിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്. ഇപ്പോഴത്തേത് ട്രയൽ റൺ മാത്രമാണ്. യാതൊരു പരിഭ്രാന്തിയുടെയും ആവിശ്യമില്ല. പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും മത്സ്യം പിടിക്കുന്നതിനും സെൽഫി എടുക്കുന്നതിനും കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ജാഗ്രതാ നിർദേശത്തിൽ പറയുന്നു.

അതിവേഗം ജലനിരപ്പ്​ ഉയരുന്നതോടെ ഇടുക്കി അണക്കെട്ടിൽ ​ട്രയൽ റൺ നടത്താൻ വൈദ്യുതി ബോർഡ് സംസ്ഥാന സർക്കാറിനോട് ശിപാർശ ചെയ്തത്. ഇടുക്കി അണക്കെട്ടിലെ വൃഷ്​ടി പ്രദേശത്ത്​ മഴ തുടരുകയാണ്​. മഴ തുടരുന്ന സാഹചര്യത്തിൽ ഉച്ചയോടെ അണക്കെട്ടിലെ ജലനിരപ്പ് 2399 എത്തുമെന്നാണ്​ നിഗമനം.​ 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി. 26 വർഷത്തിന് ശേഷമാണ് അണക്കെട്ട് തുറക്കുന്നത്.

Idukki-Dam

അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്​ 2395 അ​ടി​യിൽ എത്തിയതോടെ ജൂലൈ 30നാണ് ര​ണ്ടാം ജാ​ഗ്ര​ത നി​ർ​ദേ​ശമായ ഒാ​​റ​​ഞ്ച്​ അ​​ല​​ർ​​ട്ട്​ പുറപ്പെടുവിച്ചത്. അണക്കെട്ടിൽ ജലനിരപ്പ് 2400 അടിയായതിനു ശേഷം തുറന്നാൽ മതിയാകുമെന്ന് ഡാം സേഫ്റ്റി ആൻഡ് റിസർച്ച് എൻജിനീയറിങ് വിഭാഗത്തിന്‍റെ വിലയിരുത്തൽ. മു​മ്പ് ര​ണ്ടു​ ത​വ​ണ​യും 2401 അ​ടി​യി​ല്‍ വെ​ള്ള​മെ​ത്തി​യ ശേ​ഷ​മാ​ണ് റെഡ് അലർട്ട് നൽകി​ അ​ണ​ക്കെ​ട്ട്​ തു​റ​ന്ന​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more