1 GBP = 103.33

എളമരത്തിന് രാജ്യസഭാ സീറ്റ്: പ്രതികരണവുമായി ചെറിയാൻ ഫിലിപ്പ്

എളമരത്തിന് രാജ്യസഭാ സീറ്റ്: പ്രതികരണവുമായി ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: കേരളാ കോൺഗ്രസിന് രാജ്യസഭാ സീറ്റ് നൽകാനുള്ള തീരുമാനത്തിനെതിരെ കോൺഗ്രസിലുണ്ടായ കലാപം മുറുകുന്നതിനിടെ സി.പി.എമ്മിലും അഭിപ്രായ ഭിന്നതയുണ്ടെന്ന സൂചന നൽകി ഇടതു സഹയാത്രികൻ ചെറിയാൻ ഫിലിപ്പ് രംഗത്തെത്തി. കോൺഗ്രസിലെ ആഭ്യന്തര കലാപം വിശദീകരിച്ചെഴുതിയ ഫേസ്ബുക്ക് കുറിപ്പിലാണ് എളമരം കരീമിന് രാജ്യസഭാ സീറ്റ് നൽകാനുള്ള തീരുമാനത്തിനെതിരെ അദ്ദേഹം ഒളിയമ്പെറിഞ്ഞത്. എല്ലാ പാർട്ടികളുടെയും മുഖ്യ പ്രശ്‌നം അധികാര കുത്തകയാണ്. സ്ഥാനം കിട്ടിയവർക്കു തന്നെയാണ് വീണ്ടും സ്ഥാനങ്ങൾ ലഭിക്കുന്നത്. ഒരേ ആളുകൾ തന്നെ സംഘടനാ സ്ഥാനവും പാർലമെന്ററി സ്ഥാനവും വഹിക്കുന്ന തെറ്റായ പ്രവണത അധികാര കുത്തകയുടെ വികൃത രൂപമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുറിപ്പിന്റെ പൂർണരൂപം
അധികാര കുത്തകക്കെതിരെ 1987 ൽ കോൺഗ്രസിൽ ഞാൻ ഉയർത്തിയ ആവശ്യങ്ങളാണ് ഇപ്പോഴത്തെ യുവതലമുറ കലാപമാക്കി മാറ്റിയിരിക്കുന്നത്. സി.പി.എമ്മിനെ പോലെ രണ്ടു തവണ പൂർത്തിയാക്കിയ എം.എൽ.എമാർക്കും എം.പി മാർക്കും വീണ്ടും സീറ്റ് നൽകരുതെന്ന എന്റെ ആവശ്യം കെ.പി.സി.സി തള്ളിയതിനെ തുടർന്നാണ് 2001 ൽ ഏറ്റവുമധികം കാലം എം.എൽ.എ സ്ഥാനത്തിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ മത്സരിച്ചു ഞാൻ വീരമൃത്യു വരിച്ചത്. ഇന്ന് എല്ലാ രാഷ്ട്രീയ കക്ഷികളിലെയും മുഖ്യ പ്രശ്‌നം അധികാര കുത്തകയാണ്. സ്ഥാനം കിട്ടിയവർക്ക് തന്നെയാണ് തുടർച്ചയായി സ്ഥാനങ്ങൾ. ഒരേ ആളുകൾ തന്നെ സംഘടനാ സ്ഥാനവും പാർലമെന്ററി സ്ഥാനവും വഹിക്കുന്ന തെറ്റായ പ്രവണത അധികാര കുത്തകയുടെ വികൃത രൂപമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more