1 GBP = 103.70
breaking news

ചെന്നൈക്ക് നാലാംകിരീടം​

ചെന്നൈക്ക് നാലാംകിരീടം​

ദുബൈ: അറേബ്യൻ മണ്ണിൽ നിന്നും കഴിഞ്ഞ സീസണിൽ എട്ടാമതായി അപമാനിതരായി മടങ്ങിയ ധോണിയും കൂട്ടരും ഇക്കുറി ​ചെന്നൈയുടെ അഭിമാനം ബുർജ്​ ഖലീഫയോളം ഉയർത്തി. മഞ്ഞപുതച്ചുനിന്ന ദുബൈ അന്താരാഷ്​ട്ര സ്​റ്റേഡിയത്തെ സാക്ഷിയാക്കി ധോണിയും സംഘവും നാലാം കിരീടം നെഞ്ചോടടക്കി. കലാശപ്പോരിൽ ആദ്യം ബാറ്റ്​ ചെയ്​ത ചെന്നൈ ഉയർത്തിയ 192 റൺസ്​ പിന്തുടർന്നിറങ്ങിയ കൊൽക്കത്തയുടെ പോരാട്ടം ഒൻപതുവിക്കറ്റിന്​ 165 റൺസിൽ അവസാനിക്കുകയായിരുന്നു.

സ്വപ്​നതുല്യമായി ചേസിങ്​ തുടങ്ങിയ കൊൽക്കത്ത പിന്നീട്​ അനാവശ്യമായി വിക്കറ്റുകൾ വലിച്ചെറിയുകയായിരുന്നു. വിക്കറ്റ്​ നഷ്​ടപ്പെടാതെ 91 റൺസിലെത്തിയ കൊൽക്കത്ത വിജയം മണത്തെങ്കിലും പെ​ട്ടെന്ന്​ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു. അനായാസം പിടിക്കാമായിരുന്ന ക്യാച്ച്​ വിക്കറ്റിനുപി ന്നിൽ ധോണി കൈവിട്ടതിൽ പിന്നെ തകർത്തടിച്ച ​വെങ്കിടേഷ്​ അയ്യർ 32 പന്തിൽ നിന്നും 50 റൺസുമായി കൊൽക്കത്തയെ ഒരുവേള കിരീടം കിനാവ്​ കാണിച്ചു​. 43പന്തിൽ 51 റൺസെടുത്ത ശുഭ്​മാൻ ഗിൽ ഒരറ്റത്ത്​ ഉറച്ചുനിന്നെങ്കിലും പിന്നീടെത്തിയവരെല്ലാം അ​േമ്പ നിരാശപ്പെടുത്തി. നിതിഷ്​ റാണ (0), സുനിൽ നരൈൻ (2), ഇയാൻ മോർഗൻ (4), ദിനേശ്​ കാർത്തിക്​ (9), ഷാക്കിബ്​ അൽ ഹസൻ (0), രാഹുൽ ത്രിപാതി (2) എന്നിങ്ങനെയാണ്​ മറ്റുള്ളവരുടെ സ്​കോറുകൾ​.വാലറ്റത്ത്​ ലോക്കി ഫെർഗൂസണും (11 പന്തിൽ 18), ശിവം മാവിയും (13 പന്തിൽ 20) നടത്തിയ കൂറ്റനടികളാണ്​ കൊൽക്കത്തയെ മാന്യമായ സ്​കോറിലെത്തിച്ചത്​.

ടോസ്​ നേടി തങ്ങളെ ബാറ്റിങ്ങിനയച്ച കൊൽക്കത്ത നായകൻ ഇയാൻ മോർഗന്‍റെ തീരുമാനം തെറ്റാണെന്ന്​ തെളിയിച്ചാണ് ചെന്നൈ തുടങ്ങിയത്​. ​ ​ഉജ്ജ്വലഫോമിലുളള റിഥുരാജ്​ ഗെയ്​ക്​വാദും ഫാഫ്​ ഡു​െപ്ലസിസും ഗംഭീരമായാണ്​ തുടങ്ങിയത്​. മോശം പന്തുക​ളെ തെരഞ്ഞെടുത്ത്​ പ്രഹരിച്ചു തുടങ്ങിയ ഇരുവരും ആദ്യ വിക്കറ്റിൽ 61 റൺസ്​ ചേർത്തു. 27 പന്തിൽ 32 റൺസെടുത്ത റിഥുരാജ്​ 635 റൺസുമായി ടൂർണമെന്‍റ്​ ടോപ്​സ്​കോററായാണ്​ കളം വിട്ടത്​. മറുവശത്ത്​ ഉറച്ചുനിന്ന കളിച്ച ഡു​െപ്ലസിക്ക്​ (59 പന്തിൽ 86) കൂട്ടായി റോബിൻ ഉത്തപ്പ എത്തിയതോടെ ചെന്നൈ സ്​കോർ ബോർഡ്​ കുതിച്ചുപാഞ്ഞു. 15 പന്തിൽ 31 റൺസുമായി അടിച്ചുതകർത്ത റോബിൻ ഉത്തപ്പ സുനിൽ നരൈന്‍റെ പന്തിൽ വിക്കറ്റിന്​ മുന്നിൽ കുടുങ്ങുകയായിരുന്നു.

ഉത്തപ്പക്ക്​​ ശേഷം ക്രീസിലെത്തിയ മുഈൻ അലി തന്‍റെ ദൗത്യം വൃത്തിയായി ചെയ്​തു. മൂന്നുസിക്​സറുകളും രണ്ട്​ ബൗണ്ടറിയുമടക്കം 20 പന്തിൽ 37 റൺസെടുത്ത അലിയാണ്​ അവസാന ഓവറുകളിൽ ചെന്നൈയുടെ സ്​കോർനിരക്കിന്​ വേഗത നൽകിയത്​. ഒരു വേള സെഞ്ച്വറിയിലേ​ക്കും ടൂർണമെന്‍റ്​ ടോപ്​ സ്​കോററിലേക്കുമെത്ത്​ തോന്നിച്ചെങ്കിലും ശിവം മാവി എറിഞ്ഞ അവസാന ഓവറിൽ ഡു​െപ്ലസിക്ക്​ ആഞ്ഞടിക്കാൻ കഴിയാത്തത്​ വിനയായി. 633 റൺസുമായി ടൂർണമെന്‍റ്​ ടോപ്​സ്​കോറർ പദവിക്ക്​ രണ്ടുറൺസകലെ ഡു​െപ്ലസി പുറത്താകുകയായിരുന്നു.

കൊൽക്കത്തക്കായി പന്തെടുത്തവരിൽ നാലോവറിൽ 26 റൺസ്​ വഴങ്ങി രണ്ടുവിക്കറ്റെടുത്ത സുനിൽ നരൈനാണ്​ മികച്ചുനിന്നത്​. ലോക്കി ഫെർഗൂസൺ നാലോവറിൽ 56ഉം വരുൺ ചക്രവർത്തി 38ഉം വഴങ്ങി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more