1 GBP = 103.01
breaking news

മഴയെ അവഗണിച്ചും ജനങ്ങള്‍ ബൂത്തിലെത്തി; ചെങ്ങന്നൂരില്‍ പോളിംഗ് 74.6 ശതമാനം

മഴയെ അവഗണിച്ചും ജനങ്ങള്‍ ബൂത്തിലെത്തി; ചെങ്ങന്നൂരില്‍ പോളിംഗ് 74.6 ശതമാനം

ചെങ്ങന്നൂര്‍: ദിവസം മുഴുവന്‍ ഒഴിയാതെ പെയ്ത മഴയ്ക്കും ചെങ്ങന്നൂരിലെ വോട്ടിംഗിന്റെ ആവേശത്തെ തടയാനായില്ല. രാവിലെ മുതല്‍ സമ്മതിദായകര്‍ പോളിംഗ് ബൂത്തിലേക്കൊഴുകിയപ്പോള്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ശക്തമായപോളിംഗ്. 74.6 ശതമാനം ആണ് ചെങ്ങന്നൂരിലെ പോളിംഗ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 74.36 ശതമാനമായിരുന്നു പോളിംഗ് രേഖപ്പെടുത്തിയത്. 2014 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ 67.73 ശതമാനവും 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 71.18 ശതമാനവും ആയിരുന്നു മണ്ഡലത്തിലെ പോളിംഗ്. ഇതിനെയെല്ലാം കടത്തിവെട്ടിക്കൊണ്ടാണ് ഇത്തവണ ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് കനത്തതോതില്‍ വര്‍ദ്ധിച്ചത്.

ആറുമണിവരെയാണ് പോളിംഗിനുള്ള സമയമെങ്കിലും ആറുമണിക്കും പലയിടത്തും നീണ്ട ക്യൂവുണ്ടായിരുന്നു. തുടര്‍ന്ന് ക്യൂവില്‍ നിന്നവര്‍ക്ക് സ്ലിപ്പ് വിതരണം ചെയ്ത് വോട്ട് ചെയ്യാന്‍ അവസരം നല്‍കുകയായിരുന്നു. രാത്രി എട്ട് മണിക്കാണ് പോളിംഗ് നടപടികള്‍ പൂര്‍ത്തിയായത്.

സിപിഐഎമ്മിലെ കെകെ രാ​മ​ച​ന്ദ്ര​ൻ നാ​യ​രു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് മ​ണ്ഡ​ല​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. സ​ജി ചെ​റി​യാ​ൻ (എ​ൽ​ഡി​എ​ഫ്), ഡി ​വി​ജ​യ​കു​മാ​ർ (യു​ഡി​എ​ഫ്),  പിഎ​സ് ശ്രീ​ധ​ര​ൻ പി​ള്ള (എ​ൻ​ഡി​എ) എ​ന്നി​വ​രാ​ണ് പ്ര​ധാ​ന സ്ഥാ​നാ​ർ​ഥി​ക​ൾ.  ഇവരെ കൂടാതെ 14 മറ്റ് സ്ഥാനാര്‍ത്ഥികളും ‘നോട്ട’യുമാണ് ജനവിധി തേടിയത്.  വ്യാഴാഴ്ചയാണ് ഫലപ്രഖ്യാപനം.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍ പിള്ളയും രാവിലെ തന്നെ ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി.

181 ബൂത്തുകളാണ് ഇത്തവണ മണ്ഡലത്തിലുണ്ടായിരുന്നത്. അഞ്ച് ബൂത്തുകളില്‍ വൈദ്യുതി തകറാണ് കാരണം വോട്ടെടുപ്പ് വൈകി. കൂടാതെ വിവിപാറ്റ് തകരാറിലാതിനാല്‍ വെണ്‍മണി പഞ്ചായത്തിലെ ബൂത്ത് നമ്പര്‍ 150 ല്‍ തകരാറായ വിവിപാറ്റ് മെഷീന്‍ മാറ്റിവയ്‌ക്കേണ്ടിവരുകയും ചെയ്തിരുന്നു.

ചെങ്ങന്നൂരിൽ മികച്ച പോളിങ് രേഖ പെടുത്തിയ സാഹചര്യത്തിൽ , തികഞ്ഞ ആത്മവിശ്വാസത്തിലാണ് സ്ഥാനർത്ഥികൾ എല്ലാം. കനത്ത മഴയെയും അവഗണിച്ച് വോട്ടർമാർ പോളിങ് ബൂത്തിലേക്ക് എത്തിയത് ഭൂരിപക്ഷം വര്‍ധിപ്പിക്കുമെന്നാണ് മൂന്നു മുന്നണികളുടെയും വാദം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more