1 GBP = 103.12

ചെഞ്ചോ കേരള ബ്ലാസ്റ്റേഴ്സിൽ

ചെഞ്ചോ കേരള ബ്ലാസ്റ്റേഴ്സിൽ

ഭൂട്ടാനീസ് റൊണാൾഡോ എന്നറിയപ്പെടുന്ന ചെഞ്ചോ കേരള ബ്ലാസ്റ്റേഴ്സിൽ. ഒരു വർഷത്തെ കരാറിലാണ് താരം ഐലീഗ് ക്ലബായ പഞ്ചാബ് എഫ്സിയിൽ നിന്ന് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. മുൻപ് ബെംഗളൂരു എഫ്സിക്കായി താരം കളിച്ചിരുന്നു. എന്നാൽ, ബെംഗളൂരുവിനായി താരത്തിനു മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ചെഞ്ചോയെ ബെംഗളൂരു റിലീസ് ചെയ്യുകയായിരുന്നു. ചെഞ്ചോയുടെ സൈനിങോടെ ബ്ലാസ്റ്റേഴ്സ് ഏഷ്യൻ ക്വോട്ടയും തികച്ചു.

ഭൂട്ടാൻ്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോററായ ചെഞ്ചോ ഗ്യെൽറ്റ്ഷെൻ എന്ന ചെഞ്ചോ ഭൂട്ടാനിലെ വിവിധ ക്ലബുകളിൽ കളിച്ചതിനു ശേഷം 2017-18 സീസണിൽ ഐലീഗ് ക്ലബായ മിനർവ പഞ്ചാബിലെത്തി. സീസണിൽ 9 ഗോളുകൾ നേടിയ താരം മിനർവരെ ഐലീഗ് ജേതാക്കളാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. അടുത്ത സീസണിൽ ബെംഗളൂരുവിലെത്തിയബ് താരം 9 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ നേടി. 2019ൽ നെറോക്കക്കായി വായ്പാടിസ്ഥാനത്തിൽ കളിച്ച താരം 5 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ നേടി. തുടർന്ന് താരം ഭൂട്ടാനിലേക്ക് മടങ്ങി. കഴിഞ്ഞ സീസണിൽ പഞ്ചാബ് എഫ്സിയിലെത്തിയ താരം 16 മത്സരങ്ങളിൽ നിന്ന് 6 ഗോളുകൾ സ്കോർ ചെയ്തു.

കഴിഞ്ഞ ദിവസം സ്പാനിഷ് സൂപ്പർ സ്ട്രൈക്കർ അൽവാരോ വാസ്കസ് ബ്ലാസ്റ്റേഴ്സിലെത്തിയിരുന്നു. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ക്ലബ് ഇക്കാര്യം സ്ഥിരീകരിച്ചു. ഐഎസ്എലിലെ വിവിധ ക്ലബുകളിൽ നിന്നടക്കം ഓഫറുകൾ ഉണ്ടായിരുന്നിട്ടും വാസ്കസ് ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുകയായിരുന്നു. എത്ര വർഷത്തേക്കാണ് കരാറെന്നോ എത്രയാണ് കരാർ തുകയെന്നോ വ്യക്തമല്ല. എങ്കിലും ഒരു സീസണിലേക്കുള്ള സൈനിങ് ആണ് ഇതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ലാ ലിഗ രണ്ടാം ഡിവിഷനിലെ സ്പോർട്ടിംഗ് ഗിജോണിൽ നിന്നാണ് താരം മഞ്ഞപ്പടയ്ക്കൊപ്പം ചേരുക. ലാ ലിഗയിലെയും പ്രീമിയർ ലീഗിലെയും വിവിധ ക്ലബുകൾക്കായി താരം ബൂട്ടണിഞ്ഞിണ്ട്. 2022 വരെ ആൽവാരോയ്ക്ക് സ്പോർട്ടിംഗ് ഗിജോണുമായി കരാർ ഉണ്ടെന്നും അത് റദ്ദാക്കിയാണ് താരം മഞ്ഞപ്പടയുമായി കരാർ ഒപ്പിട്ടതെന്നുമാണ് സൂചന. ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യുമ്പോൾ താരം സ്പോർട്ടിംഗ് ഗിജോണിൽ നിന്ന് വായ്പാടിസ്ഥാനത്തിൽ ബി ഡിവിഷൻ ക്ലബായ സബാഡെലിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more