1 GBP =
breaking news

ചെംസ്ഫോർഡ് ഹിന്ദു സെന്റർ യുകെയുടെ മകരവിളക്ക് മഹോത്സവം…………

ചെംസ്ഫോർഡ് ഹിന്ദു സെന്റർ യുകെയുടെ മകരവിളക്ക് മഹോത്സവം…………

രഞ്ജിത്ത് കൊല്ലം
ശബരിമല സന്നിധാനത്തെ മകരവിളക്ക് മഹോത്സവത്തിന്റെ അലയൊലികൾ കടൽ കടന്ന് ലോകത്തിന്റെ നാനാഭാഗത്തും എത്തിയിരിക്കുന്നു .മകരസംക്രാന്തി ദിനത്തിൽ മകരജ്യോതി – മകരവിളക്ക് ദർശനങ്ങൾക്കായി അയ്യപ്പഭക്തർ സന്നിധാനം ശബരീശ മന്ത്രത്താലും ശരണം വിളികളാലും ഭക്തിസാന്ദ്രമാക്കുമ്പോൾ ലോകത്തെങ്ങുമുള്ള അയ്യപ്പഭക്തർ മകരവിളക്ക് മഹോത്സവത്തിന്റെ തയ്യാറെടുപ്പിലാണ് .ബ്രിട്ടണിലെ അയ്യപ്പക്ഷേത്രങ്ങളിൽ പ്രമുഖ സ്ഥാനത്തുള്ള ബിർമിങ്ഹാം അയ്യപ്പക്ഷേത്രവും ,ഈസ്ററ്ഹാം അയ്യപ്പസെന്ററും മകരവിളക്ക് മഹോത്സവ തയ്യാറെടുപ്പുകളുടെ അവസാനഘട്ടത്തിലാണ് .

ബ്രിട്ടനിലെ എസ്സെക്സ് കൗണ്ടിയിലെ ചെംസ്ഫോര്ഡ് ടൗണിൽ ഒരു ഹൈന്ദവ ക്ഷേത്രം എന്ന ലക്ഷ്യവുമായി രൂപം കൊണ്ട ചെംസ്ഫോര്ഡ് ഹിന്ദു സോസയിറ്റി & ചാരിറ്റബിൾ ട്രസ്റ്റും (charity Reg :1172630 ) മകരവിളക്ക് മഹോത്സവം സംഘടിപ്പിക്കുന്നു. ചെംസ്ഫോർഡിലെ സാൻഡോൺ വില്ലജ് ഹാളിൽ ഒരുക്കുന്ന അയ്യപ്പക്ഷേത്രത്തിൽ ചെംസ്ഫോര്ഡ് , ബാസിൽഡൺ ,ഹാർലോ ,കോൾചെസ്റ്റർ ,ഹാർട്ടഫോർഡ് ടൗണുകളിലെ അയ്യപ്പ ഭക്തസമൂഹവും ചടങ്ങിൽ പങ്കെടുക്കും . ജനുവരി 14 ഞായറാഴ്ച 3 മണിക്ക് ധ്വാജാരോഹണത്തോടെ തുടങ്ങുന്ന ചടങ്ങുകൾക്ക് ഈസ്ററ്ഹാം മുരുകൻ ക്ഷേത്ര മേൽശാന്തി പ്രസാദ് ഈശ്വർ നേതൃത്വം നൽകും .ഗണപതി ഹോമം ,അയ്യപ്പ ശതനാമാർച്ചന ,മഞ്ഞനീരാട്ട് ,നെയ്യഭിഷേകം ,കളഭാഭിഷേകം ,പടിപൂജ എന്നിവക്ക് ശേഷം നാമസങ്കീർത്തനവും സാമ്പ്രദായിക അയ്യപ്പ ഭജനയും ,തുടന്ന് ദീപാരാധന ഹരിവരാസനം. ചടങ്ങുകളുടെ ഭാഗമായി വിഭവമൃദ്ധമായ പമ്പസദ്യയും സംഘാടകർ ഒരുക്കിയിട്ടുണ്ട് .

Address:

Sandon Village Hall

Woodhill Road

Sandon

Cm2 7SQ

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

രാജേഷ് കുമാർ :07809567954

മുരളി : 075151022

Post Your Comments Here ( Click here for malayalam )

Press Esc to close
show more