1 GBP = 96.17

എസ്എൻഡിപി യോഗം ചെമ്പഴന്തി യൂണിറ്റ് നാല്പത്തിമൂന്നാമത് കുടുംബസംഗമം മെയ് ഒന്നിന് എക്സിറ്ററിൽ

എസ്എൻഡിപി യോഗം ചെമ്പഴന്തി യൂണിറ്റ് നാല്പത്തിമൂന്നാമത് കുടുംബസംഗമം മെയ് ഒന്നിന് എക്സിറ്ററിൽ

സുധാകരൻ പാലാ

എക്സിറ്റർ: പ്രവാസി എസ്എൻഡിപി യോഗം യുകെയുടെ പ്രഥമ യൂണിറ്റായ ‘ചെമ്പഴന്തി’യുടെ നാല്പത്തിമൂന്നാമത് കുടുംബസംഗമം മെയ് ഒന്ന് ഞായറാഴ്ച്ച നടക്കും. എക്സിറ്ററിൽ നടക്കുന്ന സംഗമത്തിന് രാവിലെ പത്തു മണിക്ക് ദീപാർപ്പണത്തോടെ തുടക്കമാകും.

ശ്രീ സവർണ്ണൻ പത്മനാഭനും ശ്രീമതി ഷീജ സുവർണ്ണനും ചേർന്ന് ദീപം തെളിക്കും. തുടർന്ന് സമൂഹപ്രാർത്ഥനയും ഗുരുദേവ കീർത്തനാലാപനവും നടക്കും. ഉച്ച കഴിഞ്ഞു രണ്ടു മണിക്ക് ചേരുന്ന കുടുംബസംഗമ സമ്മേളനത്തിൽ സവർണ്ണൻ പത്മനാഭൻ അധ്യക്ഷത വഹിക്കും. കൺവീനർ അഖിലേഷ് മാധവൻ റിപ്പോർട്ട് അവതരിപ്പിക്കും. പ്രവാസി എസ്എൻഡിപി യോഗം യുകെയുടെ റിപ്പോർട്ടിംഗ് സുധാകരൻ പാലാ നിർവ്വഹിക്കും. ചെമ്പഴന്തിയുടെ എട്ടാമത് വാർഷികം നടത്തുന്നത് സംബന്ധിച്ച തീരുമാനം സംഗമത്തിലുണ്ടാകും. ഓഡിറ്റർ പി ജി സന്തോഷ് കുമാർ ആശംസ നേരും.

ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന സംഗമത്തിന് എം കെ ബിജുമോൻ സ്വാഗതവും ജോയിന്റ് കൺവീനർ സോജാ കെ ജയപ്രകാശ് നന്ദിയും അർപ്പിക്കും.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:

3 FISH STREET, EXETER, EX2 7TR

PHONE: 00447716082793, 07427624312, 07551657164

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more