1 GBP = 103.38

ഓണാശംസകൾക്ക് പിന്നാലെ മലയാളത്തില്‍ മത്സരദിന പോസ്റ്റുമായി ചെല്‍സി

ഓണാശംസകൾക്ക് പിന്നാലെ മലയാളത്തില്‍ മത്സരദിന പോസ്റ്റുമായി ചെല്‍സി

ലണ്ടന്‍: മലയാളി ആരാധകര്‍ക്കാരായി മലയാളഭാഷയില്‍ മത്സരദിന പോസ്റ്റുമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ചെല്‍സി. നീലപ്പടയുടെ ഇന്നത്തെ മത്സരത്തെക്കുറിച്ചുള്ള പോസ്റ്റാണ് മലയാളത്തിലും തയ്യാറാക്കിയിരിക്കുന്നത്.

വോള്‍വര്‍ ഹാംപ്ടണുമായാണ് ചെല്‍സിയുടെ ഇന്നത്തെ മത്സരം. ഇറ്റാലിയന്‍ മിഡ്ഫീല്‍ഡ്  മാന്ത്രികന്‍ ജോര്‍ജിഞ്ഞോയുടെ ചിത്രത്തോടൊപ്പമാണ് മത്സരത്തിന്റെ വിശദാംശങ്ങള്‍ മലയാളത്തില്‍ നല്‍കിയിരിക്കുന്നത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന് കേരളത്തില്‍ ഏറെ ആരാധകരുണ്ട്. ഇവരുടെ പിന്തുണ ഏറെ ലഭിക്കുന്ന ക്ലബുകളിലൊന്നാണ് ചെല്‍സി. കേരളത്തിലെ ആരാധകര്‍ക്ക് ഓണാശംസളും കഴിഞ്ഞദിവസം മലയാളത്തിലായിരുന്നു ക്ലബ് പോസ്റ്റ് ചെയ്തിരുന്നത്. ഇത് ആരാധകരുടെ മനംകവര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മത്സരദിന പോസ്റ്റും മലയാളത്തിലാക്കിയിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more