1 GBP = 104.17

ചെങ്ങന്നൂർ സ്വദേശി റെവ. ഡോ ജോൺ പെരുമ്പലത്തിനെ ബ്രിട്ടനിൽ മലയാളി ബിഷപ്പായി നിയമിച്ചു

ചെങ്ങന്നൂർ സ്വദേശി റെവ. ഡോ  ജോൺ പെരുമ്പലത്തിനെ ബ്രിട്ടനിൽ മലയാളി ബിഷപ്പായി നിയമിച്ചു

ബ്രിട്ടന്റെ ചരിത്രത്തിൽ ആദ്യമായി മലയാളി ബിഷപ് , ഇംഗ്ലണ്ടിലെ ബ്രാഡ്‍വെൽ ആസ്ഥാനമായ ചെംസ്ഫോർഡ് രൂപതയുടെ സഹായ മെത്രാനായി ട്ടാണ് റെവ . ഡോ . ജോൺ പെരുമ്പലത്തിനെ സഭയുടെ അധ്യക്ഷയായ ബ്രിട്ടീഷ് രാഞ്ജി നിയമിച്ചിരിക്കുന്നത് .2002 മുതൽ ആംഗ്ലിക്കൻ സഭയിൽ വൈദികനായിരുന്നു ഡോ പെരുമ്പലത് ,ചെങ്ങന്നൂരിൽ നിന്നും വയനാട്ടിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമായ ഡോ ജോൺ പൂനെയിലെ യൂണിയൻ ബിബ്ലിക്കൽ സെമിനാരിയിൽ നിന്നും ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയ ഇദ്ദേഹം ചർച്ച ഓഫ് നോർത്ത് ഇന്ത്യയിലെ വൈദികനായിരുന്നു . 1995 മുതൽ 2001 വരെ കൽക്കത്തയിൽ വൈദികനായിരുന്ന അദ്ദേഹം ഉപരിപഠനാർദ്ധം യു കെയിൽ എത്തിയപ്പോൾ ആണ് ചർച് ഓഫ് ഇംഗ്ലണ്ടിൽ അംഗമായത് .

റോചെസ്റ്റർ, ബെക്കെൻഹാം നോർത്ത് ഫ്‌ളീറ്റ് , പിയറി സ്ട്രീറ്റ് എന്നിവിടങ്ങളിൽ വൈദികനായി പ്രവർത്തിച്ചിരുന്നു , 2013 ഇൽ ലണ്ടനിലെ ബാർക്കിങ് പള്ളിയിൽ ആർച് ഡീക്കനായി നിയമത്തിനായി .സഭയുടെ കീഴിലുള്ള വിവിധ സമിതികളിലും പബ്ലിക് അഫെയെഷ്സ് കൗൺസിലിലും ജെനെറൽ സിൻഡിലും അംഗമായ ഫാ. ജോൺ ബി എ , ബി ഡി എം എ.പി എച് , ഡി യോഗ്യതകൾ ഉള്ള ആളാണ് . ഗണിത ശാസ്ത്ര അധ്യാപിക യായ ജെസി ആണ് ഭാര്യ ,ഏക മകൾ അനുഗ്രഹ മെഡിക്കൽ വിദ്യാർഥിനിയാണ് ,ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫിസാണ് വാർത്ത ഔദ്യോഗികമായി പുറത്തു വിട്ടത് . സഭ ആസ്ഥനമായ കാന്റർബറി പ്രൊവിൻസിനു കീഴിലുള്ള രൂപത ആണ് ഡോ . ജോണ് നിയമിതനായ ചെംസ്ഫോര്ഡ് രൂപത

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more