1 GBP = 103.12

ചീസ് ഇഷ്ടമാണോ ? എങ്കിൽ ഇക്കാര്യങ്ങൾ അറിയൂ

ചീസ് ഇഷ്ടമാണോ ? എങ്കിൽ ഇക്കാര്യങ്ങൾ അറിയൂ

ചീസ് ആരോഗ്യത്തിന് ദോഷകരമാണ് എന്നാണ് മിക്ക ആളുകളുടെയും ധാരണ. ചീസ് അമിത ഭാരത്തിനും കൊളട്രോളിനുമെല്ലാം കാരണമാകും എന്ന ഭയത്തിൽ നിന്നുമാണ് ഈ ധാരണ രൂപപ്പെടുന്നത്. എന്നാൽ ഇത് തെറ്റാണ്. അമിതമായാൽ അമൃതും വിഷം എന്ന് കേട്ടിട്ടില്ലെ ആ അർത്ഥത്തിൽ ചീസും ദോഷകരമാണ് എന്നു പറയാം. അമിതമായാൽ മാത്രം.

ഏറെ ആരോഗ്യ ഗുണം നൽകുന്ന ഒരു ആഹാര പഥാർത്ഥമാണ് ചീസ്. ധാരാളം ജീവകങ്ങളും പോഷകങ്ങളും ചീസിൽ അടങ്ങിയിട്ടുണ്ട് എന്നതിനാലാണ് ഇത്. വിറ്റാമിന്‍ ബി12, എ
എന്നീവ ചീസിൽ ധാരാളമായി അടങ്ങിയിരിക്കുന്നു, ഇത് കൂടാതെ കാല്‍സ്യം,സോഡിയം സിങ്ക് എന്നീ പോഷകങ്ങളും ചീസിനെ മികച്ച ആഹാരമാക്കി മാറ്റുന്നു.

വൈറ്റമിൻ ഏ ധാരളമായി അടങ്ങിയിട്ടുള്ളതിനാൽ ചീസ് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കണ്ണിന്റെ കാഴ്ച വർധിപ്പിക്കാൻ ഇത് സഹായിക്കും. ക്യാത്സ്യം എല്ലുകളെ കൂടുതൽ ബലപ്പെടുത്താൻ സഹായിക്കും. ചീസിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ ശാരീരിക പേശികളുടെ വളർച്ചക്കും ഉത്തമമാണ്. വെറും വയറ്റിൽ കഴിക്കാവുന്ന ഒരു ആഹാര പഥാർത്ഥംകൂടിയാണിത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more